Drugs Seized: 78.5 ലക്ഷം രൂപ മൂല്യമുള്ള കൊക്കെയ്‌നുമായി തെലുങ്ക് സിനിമാ നിർമാതാവ് അറസ്റ്റിൽ

Crime News: ചൗധരി രാജേന്ദ്ര നഗറിനടുത്തുള്ള കിസ്മത്പൂരിലെ വസതിയിൽ നിന്നും പുറത്തേക്കു പോകുമ്പോഴായിരുന്നു സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീം ചൗധരിയെ പിടികൂടുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 15, 2023, 01:43 PM IST
  • രജനികാന്തിന്റെ കബാലി നിർമ്മിച്ച ടോളിവുഡ് നിർമ്മാതാവ് കെപി ചൗധരിയെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്
  • മയക്കുമരുന്ന് കൈവശം വെച്ചതിന് ഹൈദരാബാദ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു
  • ഇയാൾ ഗോവയിൽ നിന്ന് മയക്കുമരുന്ന് വാങ്ങി 100 പൊതികൾ വാങ്ങിയതായും റിപ്പോർട്ടുണ്ട്
Drugs Seized: 78.5 ലക്ഷം രൂപ മൂല്യമുള്ള കൊക്കെയ്‌നുമായി തെലുങ്ക് സിനിമാ നിർമാതാവ് അറസ്റ്റിൽ

ഹൈദരാബാദ്: തെലുങ്ക് സിനിമാ നിർമ്മാതാവും വിതരണക്കാരനുമായ കെ.പി. ചൗധരിയെ മയക്കുമരുന്ന് കേസിൽ സൈബരാബാദ് പോലീസ് അറസ്റ്റ് ചെയ്തു.  സംഭവം നടന്നത് ചൊവ്വാഴ്ചയാണ്. ചൗധരിയിൽ നിന്നും വൻ തോതിൻ കൊക്കെയ്ൻ പിടികൂടിയതായിട്ടാണ് റിപ്പോർട്ട്. ഇവയ്ക്ക് 78.5 ലക്ഷം രൂപ വിലവരുമെന്നാണ് റിപ്പോർട്ട്.  

Also Read: Crime News: കേരളത്തിലേക്ക് തോക്ക് കടത്താൻ ശ്രമിച്ച ടിപി കേസ് പ്രതി കർണാടക പോലീസ് കസ്റ്റഡിയിൽ

കെ.പി. ചൗധരി രാജേന്ദ്ര നഗറിനടുത്തുള്ള കിസ്മത്പൂരിലെ വസതിയിൽ നിന്നും പുറത്തേക്കു പോകുമ്പോഴായിരുന്നു സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീം ചൗധരിയെ പിടികൂടുന്നത്. 82.75 ഗ്രാം ഭാരമുള്ള 90 കൊക്കെയ്‌ൻ പൊതികളാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ചൗധരി ദിവസങ്ങൾക്ക് മുമ്പ് ഗോവയിലെ മയക്കുമരുന്ന കച്ചവടക്കാരനായ നൈജീരിയൻ സ്വദേശി പെറ്റിറ്റ് എബുസറിൽ നിന്ന് 100 പൊതി കൊക്കെയ്ൻ വാങ്ങിയിരുന്നതായി പോലീസ് കണ്ടെത്തിയി. ഇതിൽ കുറച്ച് ഇയാൾ ഉപയോഗിക്കുകയും കുറച്ചു വിൽക്കുകയും ചെയ്തിട്ടുണ്ടാകുമെന്നാണ് പോലീസ് നിഗമനം.  പോലീസ് പറയുന്നതനുസരിച്ചു ഇടപാടുകാർക്ക് മയക്കുമരുന്ന് വിതരണം ചെയ്യാൻ പോകുന്നതിനിടെയാണ് കെ.പി. ചൗധരി പിടിയിലാകുന്നത്.

Also Read: Shukra Gochar 2023: ജൂലൈ 7 മുതൽ ഈ രാശിക്കാരുടെ ജീവിതത്തിൽ വമ്പൻ മാറ്റങ്ങൾ, ലഭിക്കും സമ്പത്തും മഹത്വവും!

നേരത്തെ കണ്ടെത്തിയ കേസിൻറെ അന്വേഷണവും ഒരു മാസം മുമ്പ് 300 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ചൗധരിയുടെ അറസ്റ്റിലേക്ക് നയിച്ചതെന്ന് സൈബരാബാദ് പോലീസ് അറിയിച്ചു. ചൗധരി ​ഗോവയിൽ വെച്ച് മയക്കുമരുന്ന് വാങ്ങിയ പെറ്റിറ്റിന്റെ പേരിൽ സൈബരാബാദിലെ റായിദുർ​ഗം പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.  മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദധാരിയാണ്. ആന്ധ്രയിലെ ഖമ്മം ജില്ലയിൽ നിന്നുള്ള ചൗധരി. കൂടാതെ പൂനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ഓപ്പറേഷൻസ് ഡയറക്ടറായും പ്രവർത്തിച്ചിരുന്നു.  

Also Read: Jupiter Favorite Zodiac Sign: ഇവർ വ്യാഴത്തിന്റെ പ്രിയ രാശികൾ, നിങ്ങളും ഉണ്ടോ?

2016ൽ ജോലി ഉപേക്ഷിച്ച് സിനിമാ രംഗത്തേക്ക് കടന്ന ചൗധരി . രജിനികാന്ത് നായകനായ കബാലി എന്ന ചിത്രം തെലുങ്കിൽ അവതരിപ്പിച്ചു. പവൻ കല്യാൺ നായകനായ സർദാർ ഗബ്ബർസിംഗ്, മഹേഷ് ബാബു ചിത്രം സീതമ്മ വകീട്ട്ലോ സിരിമല്ലെ ചേറ്റു, അഥർവ നായകനായ തമിഴ് ചിത്രം കണിതൻ എന്നീ സിനിമകളുടെ വിതരണക്കാരനും ചൗധരിയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News