Arjun Das Malayalam Movie : അഹമ്മദ് കബീർ വീണ്ടും ലൗ ട്രാക്കിലേക്ക്; നായകനായി കൈതി ഫെയിം അർജുൻ ദാസ്

Arjun Das Malayalam Movie Updates : ഹൃദയം ഫെയിം ഹെഷാം അബ്ദുൽ വഹാബാണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 14, 2024, 01:08 PM IST
  • പ്രണയ പശ്ചാതലത്തിൽ ഒരുങ്ങുന്ന ഒരു എന്റർടൈനർ ചിത്രമായിരിക്കും സിനിമ
  • ഹെഷാം അബ്ദുല്‍ വഹാബാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്
Arjun Das Malayalam Movie : അഹമ്മദ് കബീർ വീണ്ടും ലൗ  ട്രാക്കിലേക്ക്; നായകനായി കൈതി ഫെയിം അർജുൻ ദാസ്

തമിഴ് ചിത്രം കൈതിയിലൂടെ ശ്രദ്ധേയനായ അർജുൻ ദാസ് മലയാള സിനിമയിലേക്ക് അരങ്ങേറ്റത്തിനായി ഒരുങ്ങുന്നു. അഹമ്മദ് കബീർ ഒരുക്കുന്ന ചിത്രത്തിൽ അർജുൻ ദാസ് നായകനായിട്ടാണ് എത്തുക. പ്രേക്ഷക പ്രശംസ നേടിയ ജൂൺ, മധുരം, എന്നീ ചിത്രങ്ങളുടെയും വെബ് സീരീസായ കേരള ക്രൈം ഫയൽസിന്റെയും സംവിധായകനാണ് അഹമ്മദ് കബീർ.

'ഹൃദയം' എന്ന സിനിമയിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ ഹെഷാം അബ്ദുല്‍ വഹാബാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ മറ്റ്  താരങ്ങളെയോ അണിയറ പ്രവർത്തകരെയോ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.

പ്രണയ പശ്ചാതലത്തിൽ ഒരുങ്ങുന്ന ഒരു എന്റർടൈനർ ചിത്രമായിരിക്കും സിനിമ എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൂടാതെ മലയാള സിനിമയിലെ ഒട്ടേറെ മുൻനിര താരങ്ങളും അണിയറ പ്രവർത്തകരും ചിത്രത്തിന്റെ ഭാഗമായി എത്തും. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്ത് വിടുമെന്നും സിനിമ ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകൻ അറിയിച്ചു. റോജിൻ കെ റോയ് ആണ് പിആർഒ.

ALSO READ : Kerala Crime Files 2 : പുതിയ കേസുമായി 'കേരള ക്രൈം ഫയൽസ്' എത്തുന്നു; വെബ് സീരീസിന്റെ രണ്ടാം സീസൺ പ്രഖ്യാപിച്ചു

അതേസമയം അഹമ്മദ് കബീർ ഒരുക്കിയ കേരള ക്രൈം ഫയൽസ് വെബ് സീരീസിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം വെബ് പരമ്പരയുടെ ഔദ്യോഗിക പ്രഖ്യാപനം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരീസാണ് കേരള ക്രൈം ഫയൽസ്. ആദ്യ സീസണിന് വലിയ പ്രേക്ഷക പ്രീതി ലഭിച്ചതോടെയാണ് അണിയറ പ്രവർത്തകർ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ലാലും, അജു വർഗീസുമായിരുന്നു ഒന്നാം ഭാഗമായ കേരള ക്രൈം ഫയൽസ് ഷിജു, പാറയിൽ വീട്, നീണ്ടകരയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. വെബ് പരമ്പരയുടെ ചിത്രീകരണം അടുത്താഴ്ച മുതൽ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

അഹമ്മദ് കബീർ ഒരുക്കുന്ന രണ്ടാം സീസണിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് ബാഹുൽ രമേഷാണ്. ബാക്കി അണിയറപ്രവർത്തകരിൽ ഭൂരിഭാഗം പേരും ഒന്നാം സീസണിൽ പ്രവർത്തച്ചവരാണ്. ജിതിൻ സ്റ്റാനിസ്ലോസാണ് ഛായഗ്രാഹകൻ. ഹെഷാം അബ്ദുൽ വഹാബാണ് പരമ്പരയ്ക്ക് സംഗീതം നൽകുക. മഹേഷ് ഭുവനേന്ദാണ് എഡിറ്റർ പ്രതാപ് രവീന്ദ്രനാണ് പ്രൊഡക്ഷൻ ഡിസൈനർ.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News