Kalidas Jayaram ന്റെ പുതിയ തമിഴ് ചിത്രമെത്തുന്നു; സംവിധാനം ഉദയനിധി സ്റ്റാലിന്റെ ഭാര്യ

കൃതിക തന്റെ ട്വിറ്റർ അക്കൗണ്ടിലൂടേയാണ് ചിത്രം അന്നൗൺസ് ചെയ്‌തത്‌. 

Written by - Zee Malayalam News Desk | Last Updated : Jun 6, 2021, 09:30 PM IST
  • ഉദയനിധി സ്റ്റാലിന്റെ ഭാര്യയും സംവിധായികയുമായ കൃതിക സ്റ്റാലിനാണ് ചിത്രം സംവിധാനം ചെയുന്നത്.
  • കൃതിക തന്റെ ട്വിറ്റർ അക്കൗണ്ടിലൂടേയാണ് ചിത്രം അന്നൗൺസ് ചെയ്‌തത്‌.
  • യാത്രയെ പ്രമേയമാക്കിയുള്ള ചിത്രമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
  • ചിത്രത്തിൽ നായികയായി എത്തുന്നത് താനിയ രവിചന്ദ്രനാണ്.
Kalidas Jayaram ന്റെ പുതിയ തമിഴ് ചിത്രമെത്തുന്നു; സംവിധാനം  ഉദയനിധി സ്റ്റാലിന്റെ ഭാര്യ

Chennai: കാളിദാസ് ജയറാമിന്റെ (Kalidas Jayaram) പുതിയ തമിഴ് ചിത്രം വരുന്നു. ഉദയനിധി സ്റ്റാലിന്റെ (Udhayanidhi Stalin) ഭാര്യയും സംവിധായികയുമായ കൃതിക സ്റ്റാലിനാണ് ചിത്രം സംവിധാനം ചെയുന്നത്. കൃതിക തന്റെ ട്വിറ്റർ അക്കൗണ്ടിലൂടേയാണ് ചിത്രം അന്നൗൺസ് ചെയ്‌തത്‌. യാത്രയെ പ്രമേയമാക്കിയുള്ള ചിത്രമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ചിത്രത്തിൽ നായികയായി എത്തുന്നത് താനിയ രവിചന്ദ്രനാണ്.

ചിത്രത്തിന് ഇനിയും പേര് നൽകിയിട്ടില്ല. ചിത്രത്തിൽ (Cinema) മറ്റാരൊക്കെ ഉണ്ടാകുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. ചിത്രത്തിന്റെ ക്രൂവിൽ ആരൊക്കെയുണ്ടകുമെന്നും സംവിധയിക അറിയിച്ചിട്ടില്ല. കൃതികയുടെ മൂന്നാമത്തെ ചിത്രമാണ് ഇപ്പോൾ അന്നൗൻസ് ചെയ്തിരിക്കുന്നത്. 

ALSO READ: Jagame Thandhiram : Dhanush ചിത്രം ജഗമേ തന്തിരത്തിന്റെ ഓഡിയോ ട്രാക്ക് നാളെയെത്തും

കൃതിക ആദ്യമായി സംവിധാനം ചെയ്തത് ചിത്രം ശിവയും പ്രിയ ആനന്ദും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ വണക്കം ചെന്നൈ (Vanakkam Chennai) ആയിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരുന്നത് അനിരുദ്ധ് ആയിരുന്നു. കൃതികയുടെ രണ്ടാമത്തെ ചിത്രം കാലി ആയിരുന്നു, എന്നാൽ ബോക്സ് ഓഫീസിൽ ചിത്രത്തിന് വിജയം നേടാനായില്ല.

ALSO READ: The family man 2 Review: രാജ്യ സുരക്ഷക്കായി തിവാരി വീണ്ടും, ഉദ്യോഗത്തിൻറെ മുൾമുനയിലാക്കും ഫാമിലി മാൻ-2

ട്വിറ്ററിന്റെ (Twitter) പുതിയ ഓഡിയോ മാത്രം ഉള്ള ഫീച്ചറായ സ്പേസിസിലാണ് കൃതിക തന്റെ ചിത്രം ലോഞ്ച് ചെയ്‌തത്‌.  ചിത്രത്തിന് വേണ്ടി ക്യാമറ  ചലിപ്പിക്കുന്നത് റിച്ചാർഡ് എം നാഥാൻ ആയിരിക്കുമെന്നും കൃതിക അറിയിച്ചിട്ടുണ്ട്. റൈസ് ഈസ്റ്റ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ പെന്റല സാഗറാണ് ചിത്രം നിർമ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News