Rajani Movie OTT: കാളിദാസ് ജയറാം നായകനായ ക്രൈം ത്രില്ലർ; 'രജനി' ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു

Actor Kalidas Jayaram: തുടക്കം മുതൽ അവസാനം വരെ ത്രില്ലടിപ്പിച്ചിരുത്തുന്ന ക്രൈം ത്രില്ലർ ചിത്രമാണ് കാളിദാസ് ജയറാം നായകനായെത്തുന്ന 'രജനി'.

Written by - Zee Malayalam News Desk | Last Updated : Jan 14, 2024, 08:05 AM IST
  • വിനില്‍ സ്കറിയ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
  • ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനിൽ സ്കറിയ ആണ്
  • പരസ്യ കലാരംഗത്തെ പ്രഗൽഭരായ നവരസ ഗ്രൂപ്പ്‌, നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്., ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്
Rajani Movie OTT: കാളിദാസ് ജയറാം നായകനായ ക്രൈം ത്രില്ലർ; 'രജനി' ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു

തിരുവനന്തപുരം: കാളിദാസ് ജയറാം നായകനായ ക്രൈം ത്രില്ലർ ചിത്രം 'രജനി' ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ആമസോൺ പ്രൈം വീഡിയോയിലാണ് രജനി സ്ട്രീമിങ് ആരംഭിച്ചത്. തുടക്കം മുതൽ അവസാനം വരെ ത്രില്ലടിപ്പിച്ചിരുത്തുന്ന ക്രൈം ത്രില്ലർ ചിത്രമാണ് കാളിദാസ് ജയറാം നായകനായെത്തുന്ന 'രജനി'.

വിനില്‍ സ്കറിയ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനിൽ  സ്കറിയ ആണ്. പരസ്യ കലാരംഗത്തെ പ്രഗൽഭരായ നവരസ ഗ്രൂപ്പ്‌, നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്., ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ALSO READ: കൊലയാളിയെ തേടി എസ് ഐ ആനന്ദ് നാരായണനും സംഘവും; ആകാംക്ഷ നിറച്ച് 'അന്വേഷിപ്പിൻ കണ്ടെത്തും' ടീസർ

ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോണ്‍, അശ്വിന്‍ കുമാര്‍, ശ്രീകാന്ത് മുരളി, വിന്‍സന്റ് വടക്കന്‍, രമേശ് ഖന്ന, പൂ രാമു, ഷോണ്‍ റോമി, കരുണാകരന്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ആർ.ആർ. വിഷ്ണുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ദീപു ജോസഫ് എ‍ഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. 4 മ്യൂസിക്സാണ് പശ്ചാത്തല സം​ഗീതം ഒരുക്കയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News