Kannada actor Darshan Thoogudeepa arrest: കന്നഡ സൂപ്പർ സ്റ്റാർ ദർശൻ പ്രതിയായ കൊലക്കേസിൽ വൻ വഴിത്തിരിവ്: നടി പവിത്ര ​ഗൗഡയും കസ്റ്റഡിയിൽ

പവിത്രയ്ക്ക് കൊലപാതക വിവരം അറിയാമായിരുന്നുവെന്നാണ് പോലീസ് നിരീക്ഷണം.  രേണുകാ സ്വാമിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത് പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 11, 2024, 04:48 PM IST
  • ചിത്രദുർ​ഗ സ്വദേശി രേണുകാ സ്വാമിയുടെ കൊലപാതക്കേസുമായി ബന്ധപ്പെട്ട് നടി പവിത്ര ​ഗൗഡയും പോലീസ് കസ്റ്റഡിയിൽ.
  • കൊലക്കേസുമായി ബന്ധപ്പെട്ട് കന്നഡ സൂപ്പർതാരം ദർശൻ അറസ്റ്റിലായതിനു പിന്നാലെയാണ് ദർശന്റെ സുഹൃത്തായ പവിത്രയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
Kannada actor Darshan Thoogudeepa arrest: കന്നഡ സൂപ്പർ സ്റ്റാർ ദർശൻ പ്രതിയായ കൊലക്കേസിൽ വൻ വഴിത്തിരിവ്: നടി പവിത്ര ​ഗൗഡയും കസ്റ്റഡിയിൽ

ബെം​ഗളൂരു: ചിത്രദുർ​ഗ സ്വദേശി രേണുകാ സ്വാമിയുടെ കൊലപാതക്കേസുമായി ബന്ധപ്പെട്ട് നടി പവിത്ര ​ഗൗഡയും പോലീസ് കസ്റ്റഡിയിൽ. കൊലക്കേസുമായി ബന്ധപ്പെട്ട്  കന്നഡ സൂപ്പർതാരം ദർശൻ അറസ്റ്റിലായതിനു പിന്നാലെയാണ് ദർശന്റെ സുഹൃത്തായ പവിത്രയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കൊലപാതക വിവരം പവിത്രയ്ക്ക് അറിയാമായിരുന്നുവെന്നാണ് പോലീസ് നിരീക്ഷണം. പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതാണ് രേണുകാ സ്വാമിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. 

ഈ മാസം എട്ടിനാണ് ചിത്രദുർ​ഗ് സ്വദേശിയായ രേണുക സ്വാമി കൊല ചെയ്യപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ മൃതദേഹം കാമാക്ഷിപാളയത്തെ ഓടയിൽനിന്ന് കണ്ടെത്തുന്നത് ഒൻപതാം  തീയ്യതിയാണ്. ചൊവ്വാഴ്ച മൈസൂരുവിലെ ഫാംഹൗസിൽ വെച്ചാണ് സംഭവവുമായി ബന്ധപ്പെട്ട്  ദർശനെ പോലീസ് ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുന്നത്. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. കൊലക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് പവിത്രയേയും പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. 

ALSO READ: സസ്പെൻസ് ക്രൈം ത്രില്ലർ ചിത്രം 'ഡിഎൻഎ' ഉടനെത്തും; ട്രെയിലർ

കാമാക്ഷിപാളയത്ത് നിന്നും മൃതദേഹം കണ്ടെത്തിയതോടെ കൊലപാതകം ചെയ്തത് തങ്ങളാണെന്ന് അവകാശപ്പെട്ടു കൊണ്ട് മൂന്ന് പേർ  തിങ്കളാഴ്ച ഗിരിന​ഗറിൽനിന്നുള്ള മൂന്നുപേർ പോലീസിനുമുന്നിൽ കീഴടങ്ങി. സാമ്പത്തിക ഇടപാടിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് അവർ പോലീസിനോട് പറഞ്ഞത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിലാണ് ഈ സംഭവങ്ങൾ എല്ലാം പുറത്ത് വരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News