Kannur Squad Collection: 50 കോടിയിലേക്കെത്താൻ ഇനി അധികം ദൂരമില്ല; 'കണ്ണൂർ സ്ക്വാഡ്' 6 ദിവസം കൊണ്ട് നേടിയത്...

 6 ദിവസം കൊണ്ട് 43.85 കോടിയാണ് ചിത്രം ആ​ഗോളതലത്തിൽ നേടിയ കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 4, 2023, 03:05 PM IST
  • കേരളത്തിൽ നിന്ന് മാത്രം 19.89 കോടി രൂപ ചിത്രം സ്വന്തമാക്കി.
  • മൂന്ന് കോടിയാണ് കേരളമൊഴികെയുള്ളിടത്ത് നിന്ന് ലഭിച്ച കളക്ഷൻ.
  • ഓവർസീസ് കളക്ഷൻ 20.96 കോടിയാണ്.
Kannur Squad Collection: 50 കോടിയിലേക്കെത്താൻ ഇനി അധികം ദൂരമില്ല; 'കണ്ണൂർ സ്ക്വാഡ്' 6 ദിവസം കൊണ്ട് നേടിയത്...

തിയേറ്ററുകളിൽ റിലീസ് ചെയ്ത ദിവസം തുടങ്ങിയ ജനത്തിരക്കിന് യാതൊരു കുറവുമില്ല. കണ്ണൂർ സ്ക്വാഡിനെ പ്രേക്ഷകർ ഏറ്റെടുത്തതിന്റെ തെളിവാണ് ബോക്സ് ഓഫീസിലെ ഈ തൂക്കിയടി. 6 ദിവസം കൊണ്ട് 43.85 കോടിയാണ് ചിത്രം ആ​ഗോളതലത്തിൽ നേടിയ കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് 50 കോടിയിലേക്ക് ഇനി ദൂരമില്ലെന്ന് അർത്ഥം. കേരളത്തിൽ നിന്ന് മാത്രം 19.89 കോടി രൂപ ചിത്രം സ്വന്തമാക്കി. മൂന്ന് കോടിയാണ് കേരളമൊഴികെയുള്ളിടത്ത് നിന്ന് ലഭിച്ച കളക്ഷൻ. ഓവർസീസ് കളക്ഷൻ 20.96 കോടിയാണ്.

കാര്യമായ പ്രൊമോഷന്‍ ഒന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രത്തെ മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്നാണ് കളക്ഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആദ്യ ദിനം മുതല്‍ തന്നെ കണ്ണൂര്‍ സ്‌ക്വാഡിന് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നു. സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്ററുകളിലെത്തിയത്. നവാ​ഗതനായ റോബി വർ​ഗീസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ക്രൈം ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുഹമ്മദ് ഷാഫിയും റോണി ഡേവിഡും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ വിജയരാഘവൻ, റോണി ഡേവിഡ്, കിഷോർ, ശബരീഷ് വർമ, അസീസ് നെടുമങ്ങാട് എന്നിവരും അഭിനയിക്കുന്നു. പോലീസ് സ്റ്റോറിയാണ് ചിത്രം പറയുന്നത്.

Also Read: Chaaver Movie: 'ചാവേറി'ന്റെ ആവേശം നിറച്ച് പൊലിക പൊലിക ​ഗാനം; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

ചിത്രത്തിന്റെ ഛായാ​ഗ്രഹണം മുഹമ്മദ് റാഹിൽ ആണ് നിർവഹിച്ചിരിക്കുന്നത്. സം​ഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാം ആണ്. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ ഹൗസായ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

Trending News