Karthikeya 2| കാര്‍ത്തികേയ 2 കേരളത്തിലും പ്രദർശനത്തിന്, തീയ്യതി പ്രഖ്യാപിച്ചു

115 കോടിയിലധികം ബോക്‌സ് ഓഫീസ് ഗ്രോസ് കളക്ഷൻ നേടിയ ചിത്രത്തിൻറെ ഹിന്ദി പതിപ്പിൽ മാത്രം 30ലധികം കോടിയാണ് നേടിയത്

Written by - Zee Malayalam News Desk | Last Updated : Sep 9, 2022, 07:19 PM IST
  • മലയാളി താരം അനുപമ പരമേശ്വരന്‍ മുഗ്ദാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു
  • ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനുപം ഖേര്‍
  • വിദേശത്ത് 2 ദശലക്ഷം ഡോളറും ചിത്രം സ്വന്തമാക്കി
Karthikeya 2| കാര്‍ത്തികേയ 2 കേരളത്തിലും പ്രദർശനത്തിന്, തീയ്യതി പ്രഖ്യാപിച്ചു

നിഖിൽ സിദ്ധാർഥ് അനുപമ പരമേശ്വരന്‍ എന്നിവർ ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രം കാര്‍ത്തികേയ 2 കേരളത്തിലും പ്രദർശനത്തിന് എത്തുന്നു.പീപ്പിള്‍സ് മീഡിയ ഫാക്ടറിയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട് ബാനറും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണിത്. ഇ 4 എന്റർടൈൻമെന്റ്സ് ആണ് കേരളത്തിലെ വിതരണക്കാർ. നിഖില്‍-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം വമ്പൻ വിജയമായിരുന്നു.

115 കോടിയിലധികം ബോക്‌സ് ഓഫീസ് ഗ്രോസ് കളക്ഷൻ നേടിയ ചിത്രത്തിൻറെ ഹിന്ദി പതിപ്പിൽ മാത്രം 30ലധികം കോടിയാണ് നേടിയത്. വിദേശത്ത് 2 ദശലക്ഷം ഡോളറും ചിത്രം സ്വന്തമാക്കിമലയാളി താരം അനുപമ പരമേശ്വരന്‍ മുഗ്ദാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ALSO READ: Brahmastra Movie : രൺബീർ - ആലിയ ചിത്രം ബ്രഹ്മാസ്ത്ര ഉടൻ തിയേറ്ററുകളിലേക്ക്; ചിത്രത്തിലെ അസ്ത്രങ്ങൾ ഏതൊക്കെയെന്ന് അറിയാമോ?

കാര്‍ത്തികേയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖില്‍ സിദ്ധാര്‍ഥ് ആണ്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രത്തെ ബോളിവുഡ് താരം അനുപം ഖേര്‍ അവതരിപ്പിക്കുന്നു. കഥ-തിരക്കഥ-സംവിധാനം - ചന്തു മുണ്ടേടി.

ബാനര്‍: പീപ്പിള്‍ മീഡിയ ഫാക്ടറി & അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ്, സഹ നിര്‍മ്മാതാവ്: വിവേക് കുച്ചിഭോട്‌ല, നിര്‍മ്മാതാക്കള്‍: ടി ജി വിശ്വ പ്രസാദ് & അഭിഷേക് അഗര്‍വാള്‍, സംഗീതം: കാലഭൈരവ, ഛായാഗ്രാഹകന്‍: കാര്‍ത്തിക് ഘട്ടമനേനി, കലാസംവിധാനം: സാഹി സുരേഷ്, പിആര്‍ഒ: ആതിര ദില്‍ജിത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News