National Rural Livelihood Mission: നടത്തിപ്പിനായി 60.90 കോടി രൂപ

സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ കുടുംബശ്രീ മിഷനിലൂടെയാണ് ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 18, 2021, 06:59 AM IST
  • സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ കുടുംബശ്രീ മിഷനിലൂടെയാണ് ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്
  • പ്രവർത്തനങ്ങൾ,പദ്ധതികൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നടപടി.
  • പൊതുവിഭാഗത്തോടൊപ്പം പട്ടികജാതി, പട്ടികവർഗ മേഖലയിലും പ്രത്യേക ഊന്നൽ നൽകിയാവും എൻ ആർ എൽ എം പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി
National Rural Livelihood Mission: നടത്തിപ്പിനായി 60.90 കോടി രൂപ

തിരുവനന്തപുരം: ദേശീയ ഗ്രാമീണ ഉപജീവനമിഷന്റെ 2021-22 വർഷത്തെ നടത്തിപ്പിനായി ആദ്യഗഡുവായി 60.90 കോടി രൂപ അനുവദിച്ചു. പ്രവർത്തനങ്ങൾ,പദ്ധതികൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നടപടി. വിവരങ്ങൾ തദ്ദേശസ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

ALSO READ : Covid Third Wave ഒരുമാസത്തിനകം, Delta plus variant മഹാരാഷ്ട്രയിൽ മൂന്നാം തരംഗത്തിന് കാരണമായേക്കാം, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ കുടുംബശ്രീ മിഷനിലൂടെയാണ് ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. കാർഷിക മേഖലയിൽ സബ്സിഡി ഉൾപ്പെടെയുള്ള കാര്യങ്ങൾ, തൊഴിൽ സംരംഭകത്വ പ്രോത്സാഹനം, മൈക്രോഫിനാൻസ് തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ മിഷന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

ALSO READ : Covid 19 : ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് സർക്കാർ 210 കോടി രൂപയുടെ ധനസഹായം അനുവദിച്ചു

പൊതുവിഭാഗത്തോടൊപ്പം പട്ടികജാതി, പട്ടികവർഗ മേഖലയിലും പ്രത്യേക ഊന്നൽ നൽകിയാവും എൻ ആർ എൽ എം പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News