യഷ് നായകനായ മെഗാഹിറ്റ് ചിത്രം കെജിഎഫ്-2 റിലീസിന് ശേഷം നാലാമത്തെ ആഴ്ചയും കളക്ഷൻ തൂത്തു വാരുന്നു. 33.50 കോടിയാണ് കെജിഎഫ് അവസാന വാരാന്ത്യത്തിൽ നേടിയത്. മൂന്നാമത്തെ ആഴ്ചയെ അപേക്ഷിച്ച് കേവലം 30 ശതമാനം മാത്രമാണ് ചിത്രത്തിൻറെ കളക്ഷനിൽ കുറവുള്ളത്.
ഹോളിവുഡ് റിലീസായ ഡോക്ടർ സ്‌ട്രേഞ്ചുമായി ഇതിനിടയിൽ ചെറിയ മത്സരം ഉണ്ടായെങ്കിലും കാര്യമായി അത് കെജിഎഫിനെ ബാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ മൊത്തം ഗ്രോസ് ബോക്‌സ് ഓഫീസ് കളക്ഷൻ പരിശോധിച്ചാൽ 953 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. 1000 കോടിയിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് ചിത്രം.
കെജിഎഫ് 2 ബോക്‌സ് ഓഫീസ് കളക്ഷൻ
ആദ്യ ആഴ്ച 1 - 616.75 കോടി (8 ദിവസം)
രണ്ടാമത്തെ ആഴ്ച 2 -197 കോടി
ആഴ്ച 3 - 105.75 കോടി
ആകെ - 953 കോടി
ഞായറാഴ്ച മാത്രം കെജിഎഫ്-2 ഹിന്ദി പതിപ്പിന് 400 കോടിയാണ് ലഭിച്ചത്. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും റെക്കോർഡ് കളക്ഷനാണ് ചിത്രം നേടുന്നത്.
KGF-ന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ വിവിധ സംസ്ഥാനങ്ങളിൽ
കർണാടക - Rs. 164.50 കോടി
ആന്ധ്രാ, തെലുങ്കാന - Rs. 149.50 കോടി
തമിഴ്നാട് - Rs. 105 കോടി
കേരളം - Rs. 63 കോടി
ഉത്തരേന്ത്യ - Rs. 471 കോടി
ആകെ - രൂപ. 953 കോടി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...