KH 234 : കമൽ ഹസൻ-മണിരത്നം ചിത്രത്തിൽ ദുൽഖർ സൽമാനും; തൃഷ നായികയാകും

 രഞ്ജിത്ത് അമ്പാടിയാണ് ചിത്രത്തിലെ കമൽ ഹസന് പുറമെയുള്ള മറ്റ് താരങ്ങളുടെ പേരും വെളുപ്പെടുത്തിയത്.

Written by - Zee Malayalam News Desk | Last Updated : Sep 13, 2023, 07:56 PM IST
  • ദേശീയ അവാർഡ് ജേതാവായ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടിയും ചിത്രത്തിന്റെ ഭാഗമാകും.
  • രഞ്ജിത്താണ് ചിത്രത്തിലെ കമൽ ഹസന് പുറമെയുള്ള മറ്റ് താരങ്ങളുടെ പേരും വെളുപ്പെടുത്തിയത്.
KH 234 : കമൽ ഹസൻ-മണിരത്നം ചിത്രത്തിൽ ദുൽഖർ സൽമാനും; തൃഷ നായികയാകും

മണി രത്നം ഒരുക്കുന്ന കമൽ ഹസന്റെ 234 (KH 234) ആം ചിത്രത്തിൽ ദുൽഖർ സൽമാനും. കമൽ ഹസന്റെ രാജ്കമൽ ഫിലിംസിന്റെയും മദ്രാസ് ടോക്കീസിന്റെയും റെഡ് ജെയ്ന്റസിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജയംരവിയും തൃഷയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകുക. ദേശീയ അവാർഡ് ജേതാവായ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടിയും ചിത്രത്തിന്റെ ഭാഗമാകും. രഞ്ജിത്താണ് ചിത്രത്തിലെ കമൽ ഹസന് പുറമെയുള്ള മറ്റ് താരങ്ങളുടെ പേരും വെളുപ്പെടുത്തിയത്.

"ഞാൻ എന്റെ സ്വപ്നങ്ങൾ പിന്തുടരുന്നു, അത് യാഥാർഥ്യമാകുന്നു. ദൈവത്തിന്റെ അനുഗ്രഹത്താൽ ഇതിഹാസങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ പോകുന്നു... കെഎച്ച് 234..." എന്ന് കുറിച്ച് രഞ്ജിത്ത് അമ്പാടി സംവിധായകൻ മണിരത്നം, എ ആർ റഹ്മാൻ, കമൽ ഹസൻ, ജയം രവി, തൃഷ, ദുൽഖർ സൽമാൻ എന്നിവരെയും ടാഗ് ചെയ്തിട്ടുണ്ട്.

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Ranjith Ambady (@ranjithambady)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News