Gold Movie : അവസാനം അൽഫോൺസ് പുത്രന്റെ ഗോൾഡ് തിയറ്ററുകളിലേക്ക്; റിലീസ് തീയതിയിൽ 'ട്വിസ്റ്റിന്' സാധ്യതയെന്ന് ലിസ്റ്റിൻ സ്റ്റീഫൻ

Gold Movie Release Date ഇനിയും ഗോൾഡ് സിനിമയുടെ റിലീസ് നീണ്ടാൽ തന്നെ ആരും ട്രോളല്ലേയെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

Written by - Jenish Thomas | Last Updated : Nov 23, 2022, 03:03 PM IST
  • ചിലപ്പോൾ റിലീസ് നീളാൻ സാധ്യതയുണ്ടെന്നും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ
  • പൃഥ്വിരാജും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഗോൾഡ്.
  • ഇരുവർക്കും പുറമെ വൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്
  • പ്രേമം ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമെത്തുന്ന അൽഫോൺസ് പുത്രൻ ചിത്രമെന്ന പ്രത്യേകതയും ഗോൾഡിനുണ്ട്
Gold Movie : അവസാനം അൽഫോൺസ് പുത്രന്റെ ഗോൾഡ് തിയറ്ററുകളിലേക്ക്; റിലീസ് തീയതിയിൽ 'ട്വിസ്റ്റിന്' സാധ്യതയെന്ന്  ലിസ്റ്റിൻ സ്റ്റീഫൻ

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന അൽഫോൺസ് പുത്രൻ ചിത്രം ഗോൾഡിന്റെ റിലീസ് പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിന് ഗോൾഡ് തിയറ്ററുകളിൽ എത്തുമെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. നേരത്തെ ഓണത്തിന് തിയറ്ററുകളിൽ എത്തിക്കാനിരുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ജോലികകൾ പൂർത്തിയാകാത്തതിനെ തുടർന്ന് റിലീസ് നീണ്ട് പോകുകയായിരുന്നു. സിനിമയിൽ ഉണ്ടാകുന്ന പോലെ നിരവധി ട്വിസ്റ്റുകൾക്ക് ഒടുവിലാണ് ഗോൾഡിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിലപ്പോൾ റിലീസ് നീളാൻ സാധ്യതയുണ്ടെന്നും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഫേസ്ബുക്കിൽ കുറിച്ചു.

"സിനിമകളിൽ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുള്ളത്... ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ്.. കാത്തിരുന്ന പ്രേക്ഷകർക്കായി ഡിസംബർ ഒന്നാം തീയതി ഗോൾഡ് തിയറ്ററുകളിൽ എത്തുന്നു... ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേ.... റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോർത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ് Wait and see" ലിസ്റ്റിൻ സ്റ്റീഫൻ ഫേസ്ബുക്കിൽ കുറിച്ചു. 

ALSO READ : ഹിറ്റ് 2: ദി സെക്കൻഡ് കേസ്' ട്രെയിലർ പുറത്തിറങ്ങി

പൃഥ്വിരാജും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഗോൾഡ്. ഇരുവർക്കും പുറമെ വൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോൾഡിൽ അവതരിപ്പിക്കുന്നത്. നയൻതാരയെത്തുന്നത് സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ്. ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്ത് വിട്ടിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഗോൾഡ് നിർമിച്ചിരിക്കുന്നത്. ഗോർഡിന്റെ ഓവർസീ അവകാശം ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. അമസോൺ പ്രൈം വീഡിയോ ഒടിടി അവകാശവും സൂര്യ ടിവി സാറ്റ്ലൈറ്റ് റൈറ്റും ചിത്രത്തിന്റെ റിലീസിന് മുമ്പ് സ്വന്തമാക്കി

അൽഫോൺസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ കഥ, എഡിറ്റിങ്, സംഘട്ടനം, വിഎഫ്എക്സ്, ആനിമേഷൻ, കളർ ഗ്രേഡിങ് തുടങ്ങിയവ കൈകാര്യം ചെയ്തിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്,  ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

പ്രേമം ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമെത്തുന്ന അൽഫോൺസ് പുത്രൻ ചിത്രമെന്ന പ്രത്യേകതയും ഗോൾഡിനുണ്ട്. അൽഫോൺസിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് ഗോൾഡ്. നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ നേരം, പ്രേമം എന്നിവയായിരുന്നു അൽഫോൺസിന്റെ ആദ്യ രണ്ട് ചിത്രങ്ങൾ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News