"പരാകെയുടെ...," താളത്തില്‍ ടോവിനോയുടെ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്!

മലയാളത്തിലും ഹിന്ദിയിലും അണിയിച്ചൊരുക്കിയ ഗാനമാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.'പാരാകെ..' എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്തത്.മലയാളവും ഹിന്ദിയും ഇടകലര്‍ത്തിയാണ് ഈ പാട്ട് തയ്യാറാക്കിയിരിക്കുന്നത്.

Last Updated : Mar 6, 2020, 12:40 PM IST
"പരാകെയുടെ...," താളത്തില്‍ ടോവിനോയുടെ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്!

മലയാളത്തിലും ഹിന്ദിയിലും അണിയിച്ചൊരുക്കിയ ഗാനമാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.'പാരാകെ..' എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്തത്.മലയാളവും ഹിന്ദിയും ഇടകലര്‍ത്തിയാണ് ഈ പാട്ട് തയ്യാറാക്കിയിരിക്കുന്നത്.

രണ്ട് പേരാണ് ഈ ഗാനത്തിന്‍റെ രചയിതാക്കള്‍ വിനായക് ശശികുമാര്‍ ആണ് മലയാള ഭാഗങ്ങള്‍ക്ക് വരികള്‍ ഒരുക്കിയത്.നിഷാ നായര്‍ ആണ് ഹിന്ദി വരികള്‍ രചിച്ചത്. പാട്ടിന് സംഗീതം പകര്‍ന്ന സൂരജ് എസ് കുറുപ്പ് ആലാപനത്തിലും പങ്കാളിയാണ്.സൂരജിനോപ്പം റംഷി അഹമ്മദ്,മൃദുല്‍ അനില്‍,പവിത്ര ദാസ്‌,പ്രണവ്യാ ദാസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സുഷിന്‍ ശ്യാം പശ്ചാത്തല സംഗീതം ഒരുക്കിയ ഗാനം ആലപനത്തിലും ആവിഷ്ക്കാരത്തിലും വ്യത്യസ്തത പുലര്‍ത്തുന്നു.അതുകൊണ്ട് തന്നെ ഗാനം യുട്യുബ് ട്രെന്‍ഡിങ്ങില്‍ ഇടം പിടിച്ചിട്ടുണ്ട്. രണ്ട് പെണ്‍കുട്ടികള്‍,കുഞ്ഞുദൈവം എന്നീ സിനിമകള്‍ക്ക്‌ ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ആന്റോ ജോസഫ്‌ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്.വിവിധ രാജ്യങ്ങളില്‍ യാത്ര ചെയ്ത അമേരിക്കന്‍ യുവതി ഇന്ത്യയിലേക്കെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

More Stories

Trending News