Kuri Movie : സിപിഒ ദിലീപ് കുമാറായി വിഷ്ണു ഉണ്ണികൃഷ്ണൻ; കുറി സിനിമയുടെ മോഷൻ പോസ്റ്റ് പുറത്ത് വിട്ടു

Kuri Movie Release Date ഫീല്‍ ഗുഡ് ഫാമിലി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം 2022 വേനലവധിക്കാല റിലീസായി തിയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Mar 31, 2022, 07:32 PM IST
  • കൊക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രം കെ.ആര്‍. പ്രവീണാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
  • ദിലീപ് കുമാർ എന്ന് സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് വിഷ്ണു കുറി സിനിമയിൽ അവതരിപ്പിക്കുന്നത്.
  • ഒരു കുറി തൊട്ട് പാസ്പോർട്ട് വേരിഫേക്കഷനായി പോകുന്ന സിപിഒയായിട്ടാണ് മോഷൻ പോസ്റ്ററിൽ വിഷ്ണുവിനെ അവതരിപ്പിച്ചിരിക്കുന്നത്.
Kuri Movie : സിപിഒ ദിലീപ് കുമാറായി വിഷ്ണു ഉണ്ണികൃഷ്ണൻ; കുറി സിനിമയുടെ മോഷൻ പോസ്റ്റ് പുറത്ത് വിട്ടു

കൊച്ചി : വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന 'കുറി' സിനിമയുടെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. കൊക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രം കെ.ആര്‍. പ്രവീണാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ദിലീപ് കുമാർ എന്ന് സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് വിഷ്ണു കുറി സിനിമയിൽ അവതരിപ്പിക്കുന്നത്. ഒരു കുറി തൊട്ട് പാസ്പോർട്ട് വേരിഫേക്കഷനായി പോകുന്ന സിപിഒയായിട്ടാണ് മോഷൻ പോസ്റ്ററിൽ വിഷ്ണുവിനെ അവതരിപ്പിച്ചിരിക്കുന്നത്. 

ALSO READ : Thirimali OTT Release : തിരിമാലി മനോരമ മാക്‌സിൽ ഉടനെത്തുന്നു

ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ പരിസരങ്ങളിലായിട്ടായിരുന്നു സിനിമയുടെ  ചിത്രീകരണം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.  

ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അഥിതി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

ALSO READ : April OTT Release: ഏപ്രിൽ ആദ്യവാരം ഇത്രയും സിനിമകൾ ഒടിടിയിൽ

ഫീല്‍ ഗുഡ് ഫാമിലി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം 2022 വേനലവധിക്കാല റിലീസായി തിയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നത്. സന്തോഷ് സി പിള്ളയാണ് ഛായഗ്രഹണം. റഷിന്‍ അഹമ്മദാണ്  എഡിറ്റിങ്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് വിനു തോമസാണ് സംഗീതം നൽകിയിരിക്കുന്നത്. 

പ്രൊജക്റ്റ് ഡിസൈനര്‍ - നോബിള്‍ ജേക്കബ്, ആര്‍ട്ട് ഡയറക്ടര്‍ - രാജീവ് കോവിലകം, സംഭാഷണം - ഹരിമോഹന്‍ ജി, കോസ്റ്റ്യൂം - സുജിത് മട്ടന്നൂര്‍, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍ - വൈശാഖ് ശോഭന്‍ & അരുണ്‍ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടര്‍ - ശരണ്‍ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - പ്രകാശ് കെ മധു.. തുടങ്ങിയവരാണ് അണിയറയില്‍ പ്രവത്തിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News