Laika Movie: ചിത്രം കണ്ട് തന്‍റെ അമ്മയുടെ കണ്ണ് നിറഞ്ഞു, ബിജു സോപാനം

Laika Movie: ബിജു സോപാനവും നിഷ സാരംഗും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു നവാഗതനായ ആഷാദ് ശിവരാമന്‍ സംവിധാനം ചെയ്ത ‘ലെയ്ക്ക’. ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ മെക്കാനിക്കായ രാജുവിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ 

Written by - Zee Malayalam News Desk | Last Updated : Apr 6, 2023, 06:25 PM IST
  • ബിജു സോപാനവും നിഷ സാരംഗും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു നവാഗതനായ ആഷാദ് ശിവരാമന്‍ സംവിധാനം ചെയ്ത ‘ലെയ്ക്ക’. ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ മെക്കാനിക്കായ രാജുവിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ
Laika Movie: ചിത്രം കണ്ട് തന്‍റെ അമ്മയുടെ കണ്ണ് നിറഞ്ഞു, ബിജു സോപാനം

Laika Movie: ഏറ്റവും ജനപ്രിയവും ഏറ്റവുമധികം ആളുകള്‍ കണ്ടതുമായ മലയാളം ടെലിവിഷന്‍ പ്രോഗ്രാമാണ് ഉപ്പും മുളകും. ഈ പരമ്പരയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയവരാണ് ബിജു സോപാനവും നിഷ സാരംഗും. യഥാര്‍ത്ഥ പേരിനേക്കാള്‍ ഇരുവരും ഇപ്പോള്‍ അറിയപ്പെടുന്നത് പരമ്പരയിലെ കഥാപാത്രങ്ങള്‍ ആയ ‘ബാലു’, ‘നീലു’ എന്നീ പേരുകളിലാണ്. 

ബിജു സോപാനവും നിഷ സാരംഗും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു നവാഗതനായ ആഷാദ് ശിവരാമന്‍ സംവിധാനം ചെയ്ത ‘ലെയ്ക്ക’. ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ മെക്കാനിക്കായ രാജുവിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. ബിജു സോപാനം രാജുവിന്‍റെ വേഷത്തിലും നിഷ സാരംഗ് ഭാര്യ വിമലയായും എത്തുന്നു.

Also Read:  Dasara: 6 ദിവസം കൊണ്ട് 100 കോടി ക്ലബിൽ ദസറ!! സംവിധായകൻ ശ്രീകാന്ത് ഒഡേലയ്ക്ക് BMW സമ്മാനിച്ച്  നിർമാതാവ് സുധാകർ ചെറുകുരി 

ഇപ്പോഴിതാ ചിത്രം കണ്ട് തന്‍റെ അമ്മയുടെ കണ്ണ് നിറഞ്ഞെന്ന് പറയുകയാണ് ബിജു സോപാനം. ഉപ്പും മുളകിലെ കേശു എന്ന കഥാപാത്രം ചെയ്ത അല്‍സാബിത്തുമായുളള ഒരു വീഡിയോയിലാണ് താരത്തിന്‍റെ ഈ പ്രതികരണം. സിനിമ കണ്ടിട്ട് വീട്ടുകാര്‍ക്ക് വളരെ ഇഷ്ടപ്പെട്ടു. പക്ഷേ അമ്മ ഭയങ്കര കരച്ചിലായിരുന്നു. സിനിമയുടെ അവസാനഭാഗത്ത് സുധീഷ് എന്നെ ഇടിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു അത് അമ്മയ്ക്ക് സഹിക്കാന്‍ പറ്റിയില്ല. പിന്നെ ലെയ്ക്ക ഒരു നായയുടെ പടമായത് കൊണ്ട് തന്നെ സിനിമ കാണാന്‍ വന്നത് മുഴുവന്‍ ഫാമിലിയും കുട്ടികളുമായിരുന്നു. ഞാന്‍ കരുതി ഉപ്പും മുളകിലെ ബാലുവിനെ കാണാന്‍ ആണ് എല്ലാവരും വന്നതെന്നാണ്. പക്ഷേ ലെയ്ക്കയെ കാണാന്‍ ആണ് വന്നതെന്ന് പിന്നീട് മനസ്സിലായി. ലെയ്ക്കയുടെ അഭിനയം, ലെയ്ക്കയുടെ അവസാനത്തെ സാഹസികത കാണാന്‍ വന്നവരാണ് കൂടുതലും. അപ്പോള്‍ കുട്ടികള്‍ കാണേണ്ടൊരു പടമാണ്. അതുകൊണ്ട് ഈ അവധിക്കാലത്ത് കുട്ടികള്‍ മാതാപിതാക്കളുമായി തിയേറ്ററില്‍ പോയി സിനിമ കാണുക. ബിജു സോപാനം പറഞ്ഞു.

ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനാണെന്ന് സ്വയം അവകാശപ്പെടുന്ന, അവിടുത്തെ വർക് ഷോപ്പ് ജീവനക്കാരനായ രാജുവിന്‍റെയും കുടുംബത്തിന്‍റെയും കഥയാണ് ‘ലെയ്ക്ക’. ഇവര്‍ക്കൊപ്പം കഥയുടെ രസച്ചരടു മുറുക്കുന്ന മറ്റൊരു മുഖ്യ കഥാപാത്രമായി ലെയ്ക്ക എന്ന നായയുമുണ്ട്. 

ആദ്യമായി ബഹിരാകാശത്തുപോയ റഷ്യൻ നായയായ 'ലെയ്‌ക്ക' യുടെ പിന്‍ തലമുറക്കാരനാണ് ഈ ലെയ്‌ക്ക എന്നാണ്  ഇവരുടെ അവകാശവാദം.  ഇവരുടെ കുടുംബജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളാണ് കഥയെ നയിക്കുന്നത്. നർമത്തിനും കുടുംബബന്ധങ്ങൾക്കും സസ്പെൻസിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സിനിമയാണ് ലെയ്ക്ക. 

നായയുടെയും മനുഷ്യന്‍റെയും ആത്മബന്ധത്തിന്‍റെ കഥ പറയുന്ന നവാഗതനായ ഡോക്ടർ ആഷാദ് ശിവരാമൻ സംവിധാനം ചെയ്യുന്ന ലെയ്ക്ക മികച്ച അഭിപ്രായമാണ് നേടുന്നത്.  അതേസമയം ചിത്രത്തില്‍  നാസര്‍, ബൈജു സന്തോഷ്, സുധീഷ്, വിജിലീഷ്, നോബി, പ്രവീണ, അരിസ്റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, റോഷ്നി, നന്ദന വര്‍മ്മ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു. പി മുരളീധരനും ശ്യാം കൃഷ്ണയും ചേര്‍ന്നാണ് ‘ലൈക്ക’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി സുകുമാര്‍ ക്യാമറയും എഡിറ്റര്‍ വിപിന്‍ മണ്ണൂരുമാണ്. ശാന്തന്‍ ഹരിദാസന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജെമിനി ഉണ്ണികൃഷ്ണന്‍ ആണ് , അജയ് സത്യന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News