Level Cross Ott: ആസിഫ് അലിയുടെ വേറിട്ട കഥാപാത്രം; 'ലെവൽ ക്രോസ്' ഇനി ഒടിടിയിൽ കാണാം

അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേശ് പിള്ള നിർമ്മിച്ച ചിത്രത്തിന്റെ രചന സംവിധായകൻ അർഫാസ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 13, 2024, 01:19 PM IST
  • ആമസോൺ പ്രൈമിലാണ് ലെവൽ ക്രോസ് സ്ട്രീമിങ് തുടങ്ങിയിരിക്കുന്നത്.
  • ആസിഫ് അലി, ഷറഫുദ്ദീൻ, അമല പോൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Level Cross Ott: ആസിഫ് അലിയുടെ വേറിട്ട കഥാപാത്രം; 'ലെവൽ ക്രോസ്' ഇനി ഒടിടിയിൽ കാണാം

സംവിധായകൻ ജീത്തു ജോസഫ് അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമാണ് 'ലെവൽ ക്രോസ്'. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഒരു മിസ്റ്ററി ത്രില്ലറാണ് ലെവൽ ക്രോസ്. ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. ആമസോൺ പ്രൈമിലാണ് ലെവൽ ക്രോസ് സ്ട്രീമിങ് തുടങ്ങിയിരിക്കുന്നത്. ആസിഫ് അലി, ഷറഫുദ്ദീൻ, അമല പോൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നവാഗതനായ അർഫാസ് അയൂബാണ് ലെവൽ ക്രോസിന്റെ സംവിധായകൻ. 

അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേശ് പിള്ളയാണ് സിനിമ നിർമ്മിച്ചത്. ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിച്ചത്. അർഫാസ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സംഭാഷണങ്ങൾ ഒരുക്കിയത് ആഡം അയൂബാണ്. വിശാൽ ചന്ദ്രശേഖറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വിനായക് ശശികുമാറാണ് ഗാനങ്ങൾക്ക് വരി എഴുതിയിരിക്കുന്നത്. അപ്പു പ്രഭാകർ ഛായഗ്രാഹകൻ, ദീപു ജോസഫ് എഡിറ്റർ.

Also Read: Kondal Ott Release: കടല്‍ സംഘര്‍ഷത്തിന്റെ കഥ പറഞ്ഞ 'കൊണ്ടൽ' ഇനി ഒടിടിയിൽ; ആന്റണി പെപ്പെ ചിത്രം എവിടെ കാണാം?

 

ഒരിക്കലും കേരളത്തിൽ നടക്കാത്ത കഥയാണിതെന്നും അങ്ങനെ അന്വേഷിച്ചാണ് ടുണീഷ്യയിൽ എത്തിയതെന്നുമാണ് സംവിധായകൻ ചിത്രത്തെ കുറിച്ച് പറഞ്ഞത്. ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രമാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News