Leo updates: തിയേറ്ററുകളിൽ തീ പട‍ർത്താൻ 'ലിയോ'; വിജയ്‌യുടെ ഭാ​ഗം പൂ‍ർത്തിയായി

Leo latest updates: വിജയ്ക്കൊപ്പം സഞ്ജയ് ദത്ത്, തൃഷ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jul 10, 2023, 07:30 PM IST
  • പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 19ന് തിയേറ്ററുകളിലേക്കെത്തും.
  • കേരളത്തിൽ ഒരുപാട് ആരാധകരെ സൃഷ്ടിച്ച യുവ സംവിധായകനാണ് ലോകേഷ് കനകരാജ്.
  • ലിയോ എന്ന ചിത്രത്തിന്മേൽ വമ്പൻ പ്രതീക്ഷകളാണ് ആരാധകർക്കിടയിലുള്ളത്.
Leo updates: തിയേറ്ററുകളിൽ തീ പട‍ർത്താൻ 'ലിയോ'; വിജയ്‌യുടെ ഭാ​ഗം പൂ‍ർത്തിയായി

ലോകേഷ് കനകരാജിൻ്റെ സംവിധാനം ചെയ്യുന്ന ലിയോയിലെ ദളപതി വിജയ്‌യുടെ ഭാ​ഗം പൂ‍ർത്തിയായി. ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 19ന് തിയേറ്ററുകളിലേക്കെത്തും.

ചുരുങ്ങിയ കാലം കൊണ്ട് ഗംഭീര ചിത്രങ്ങൾ ഒരുക്കി കേരളത്തിൽ ഒരുപാട് ആരാധകരെ സൃഷ്ടിച്ച യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത കമൽഹാസൻ ചിത്രം വിക്രം കേരളത്തിലും ബ്ലോക്ക് ബസ്റ്റർ വിജയം നേടിയിരുന്നു. ദളപതിയും ലോകേഷും ഒന്നിക്കുന്ന ലിയോ എന്ന ചിത്രത്തിന്മേൽ വമ്പൻ പ്രതീക്ഷകളാണ് ആരാധകർക്കിടയിലുള്ളത്.

 ALSO READ: ചെറുപ്പത്തില്‍ സഹോദരിയെ നഷ്ടമായി, അച്ഛന് പിന്നാലെ ഭാര്യയും അകന്നു? വിജയ് വിഷാദത്തിലെന്ന് റിപ്പോര്‍ട്ട്

ദളപതി വിജയ്ക്ക് പുറമേ സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. മികച്ച ചിത്രങ്ങൾ കേരളത്തിലെ പ്രേക്ഷകരിലേക്കെത്തിച്ച ഗോകുലം മൂവീസിന്റെ മികച്ച പ്രൊമോഷൻ പരിപാടികൾ ലിയോക്കായി കേരളത്തിലുണ്ടാകും. വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത ഫസ്റ്റ് ലുക്കിനും ഞാൻ റെഡി താ സോങിനും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. റെക്കോർഡ് തുകക്ക് കേരളത്തിൽ വിതരണവാകാശം ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് സ്വന്തമാക്കിയ ബ്രഹ്‌മാണ്ഡ ചിത്രം ലിയോയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധക‍ർ .പി ആർ ഓ പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News