Leo Movie: ഇതൊക്കെ തന്നെ ധാരാളം..!! കോളിവുഡ് ബോക്സ് ഓഫീസ് തൂക്കിയടിക്കും 'ലിയോ'

ലോകേഷ് കനകരാജ് - വിജയ് എന്നിവർ വീണ്ടും ഒന്നിക്കുന്നത് തന്നെ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആണ്.

Written by - Zee Malayalam News Desk | Last Updated : Oct 10, 2023, 01:07 PM IST
  • ചിത്രം ഒക്ടോബർ 19 ന് തിയേറ്ററുകളിൽ എത്തും.
  • ഇതുവരെയുള്ള എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും ലിയോ തകർക്കുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.
Leo Movie: ഇതൊക്കെ തന്നെ ധാരാളം..!! കോളിവുഡ് ബോക്സ് ഓഫീസ് തൂക്കിയടിക്കും 'ലിയോ'

ഈ വർഷം ഇറങ്ങാനിരിക്കുന്ന ഏറ്റവും വലിയ കോളിവുഡ് റിലീസുകളിൽ ഒന്നാണ് ലിയോ. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ദളപതി വിജയ്‌യും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മാസ്റ്റർ എന്ന വിജയ ചിത്രത്തിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് - വിജയ് എന്നിവർ വീണ്ടും ഒന്നിക്കുന്നത് തന്നെ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആണ്.

ചിത്രം ഒക്ടോബർ 19 ന് തിയേറ്ററുകളിൽ എത്തും. ഇതുവരെയുള്ള എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും ലിയോ തകർക്കുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. ലിയോ ഈ വർഷം കോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമാകാനുള്ള അഞ്ച് കാരണങ്ങൾ നോക്കാം...

1 വിജയ് – ലോകേഷ് കനകരാജ് കൂട്ടുകെട്ട്: വിജയ് - ലോകേഷ് കനകരാജ് കൂട്ടുകെട്ട് എന്നത് തന്നെയാണ് ലിയോ എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ. ബാക്ക് ടു ബാക്ക് വമ്പൻ ബ്ലോക്ക്ബസ്റ്ററുകൾ പ്രേക്ഷകർ സമ്മാനിച്ച സംവിധായകൻ ആണ് ലോകേഷ്. മാസ്റ്ററിന് ശേഷം വിജയും ലോകേഷും രണ്ടാമതും ഒന്നിക്കുമ്പോൾ ബോക്സ് ഓഫീസിൽ വൻ തൂക്കിയടി തന്നെ പ്രതീക്ഷിക്കാം. ലോകേഷ് കനകരാജ് എന്നത് ഒരു ബ്രാൻഡാണ്. മാനഗരം, കൈതി, മാസ്റ്റർ, വിക്രം എന്നീ നാല് സിനിമകളാണ് ഇതുവരെ ലോകേഷ് ചെയ്തിരിക്കുന്നത്. ഇവയെല്ലാം ബ്ലോക്ക്ബസ്റ്ററുകളായിരുന്നു.

2. എൽസിയു - ഈ പ്രോജക്ട് പ്രഖ്യാപിച്ചതു മുതൽ ആരാധകരുടെ ഇടയിലെ ഏറ്റവും വലിയ ചോദ്യം ലിയോ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ എന്നതാണ്. വിക്രം എന്ന സിനിമ പുറത്തിറങ്ങിയതിന് ശേഷം ആരാധകർ ഉപയോഗിച്ച പദമാണ് എൽസിയു. ലോകേഷിന്റെ കൈതി എന്ന ചിത്രത്തിലെ നിരവധി കഥാപാത്രങ്ങൾ വിക്രത്തിലും ഉണ്ടായിരുന്നു. എൽസിയുലെ മൂന്നാമത്തെ ചിത്രമായിരിക്കും ലിയോ. ലോകേഷ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സൂചനകൾ നൽകിയിട്ടുണ്ട്.

3. താരനിര: ലിയോ എന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. വിജയ്, തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ബാബു ആന്റണി, മാത്യൂ തോമസ്, പ്രിയാനന്ദ്, ​ഗൗതം വാസുദേവ് മേനോൻ, മൻസൂർ അലിഖാൻ, സാൻഡി മാസ്റ്റർ തുടങ്ങി വമ്പൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. 14 വർഷത്തിന് ശേഷം വിജയ്-തൃഷ കോമ്പോ എത്തുന്നതും ഈ ചിത്രത്തിന്റെ ഹൈപ്പ് കൂട്ടുന്നതാണ്.

4. സംഗീതവും ട്രെയിലറും: ലിയോയുടെ സംഗീതസംവിധായകൻ അനിരുദ്ധാണ്. മാസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ആദ്യ സിംഗിൾ 'നാ റെഡി' ഇതിനോടകം വൻ ഹിറ്റ് ആണ്. ഇപ്പോഴും ചാർട്ടിലും മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലും ഒന്നാം സ്ഥാനത്താണ് ഈ ​ഗാനം. രണ്ടാമത്തെ സിംഗിൾ 'ബാഡാസ്' എന്ന ​ഗാനവും ട്രെൻഡിങ്ങ് തന്നെ. ചിത്രത്തിന്റെ ട്രെയിലറും പ്രേക്ഷകരിലും വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

5. എക്കാലത്തെയും വലിയ സോളോ ഫെസ്റ്റിവൽ റിലീസ്: ഒക്ടോബർ 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആ സമയം മറ്റ് തമിഴ് സിനിമകളൊന്നും ലിയോയുമായി ഒരു ഏറ്റുമുട്ടലിന് ഒരുങ്ങിയിട്ടില്ല. തമിഴ്‌നാട്ടിലും കേരളത്തിലും ഒരു ഗ്രാൻഡ് സോളോ റിലീസാണ് ലിയോയുടേത്. പൂജാ അവധി കൂടി വരുന്നതിനാൽ ബോക്സ് ഓഫീസിൽ സിനിമയ്ക്ക് വൻ നേട്ടമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News