Malaikkottai Vaaliban: 'മലൈക്കോട്ടൈ വാലിബൻ' വരുന്നു; ​ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടു

ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോൺ ആന്റ് മേരി ക്രിയേറ്റീവ് ആണ് ‘മലൈക്കോട്ടൈ വാലിബന്‍’ നിര്‍മ്മിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : May 21, 2023, 04:07 PM IST
  • ഇരു കൈകളിൽ വലിയ വടം പിടിച്ച് വലിക്കുന്ന മോഹൻലാലിന്റെ കഥാപാത്രത്തെ ഫസ്റ്റ് ലുക്കിലൂടെ അവതരിപ്പിച്ചിരുന്നു.
  • ഇതിന്റെ വീഡിയോ ആണ് ​ഗ്ലിപ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
  • മോഹൻലാലിന്റെ പിറന്നാൾ ദിവസമാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
Malaikkottai Vaaliban: 'മലൈക്കോട്ടൈ വാലിബൻ' വരുന്നു; ​ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടു

മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ഫസ്റ്റ് ​ഗ്ലിംപ്സ് പുറത്ത് വിട്ടു. ഇരു കൈകളിൽ വലിയ വടം പിടിച്ച് വലിക്കുന്ന മോഹൻലാലിന്റെ കഥാപാത്രത്തെ ഫസ്റ്റ് ലുക്കിലൂടെ അവതരിപ്പിച്ചിരുന്നു. ഇതിന്റെ വീഡിയോ ആണ് ​ഗ്ലിപ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മോഹൻലാലിന്റെ പിറന്നാൾ ദിവസമാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ആരാധകരിൽ വലിയ ആവേശം കൂടിയാണ് മലൈക്കോട്ടൈ വലിബൻ ഫസ്റ്റ് ​ഗ്ലിംപ്സ് സൃഷ്ടിച്ചിരിക്കുന്നത്. 

അടുത്തിടെയാണ് രാജസ്ഥാനിലെ 77 ദിവസത്തെ ചിത്രീകരണം പൂർത്തിയായത്. നിലവിൽ‌ ചെന്നൈയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. 

ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പല പ്രഗത്ഭ താരങ്ങളും അഭിനയിക്കുന്നുണ്ട് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് നിലനിൽക്കുന്നത്. ഉലകനായകൻ കമൽഹസൻ മലൈക്കോട്ടൈ വാലിബനിൽ അതിഥി താരമായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അതെല്ലാം അഭ്യൂഹങ്ങൾ മാത്രമായിരുന്നു. ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി അഭ്യുഹങ്ങളാണ് നിലനിൽക്കുന്നത്. കാന്താര നായകൻ റിഷഭ് ഷെട്ടി ലിജോ ജോസ് ചിത്രത്തിൽ എത്തുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.

Also Read: Mohanlal Birthday: 'ഏഞ്ചൽസ് ഹട്ടി'ലെ കുട്ടികൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ - ചിത്രങ്ങൾ

 

‘മലൈക്കോട്ടൈ വാലിബന്‍’ നിര്‍മ്മിക്കുന്നത് ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോൺ ആന്റ് മേരി ക്രിയേറ്റീവ് ആണ്. കമ്പനി ആദ്യമായി നിർമിക്കുന്ന ചിത്രമാണിത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് ശേഷം പി.എസ്. റഫീക്കാണ്‌ മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. പിആർഒ- പ്രതീഷ് ശേഖർ.

Trending News