ദിലിപിന്‍റെ കിംഗ്‌ ലയറിന് 6 കോടി!

Last Updated : May 2, 2016, 05:28 PM IST
ദിലിപിന്‍റെ കിംഗ്‌ ലയറിന് 6 കോടി!

സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ ലാൽ തന്നെ സംവിധാനം ചെയ്ത് ദിലീപ് നായകനായിയെത്തുന്ന കിംഗ്‌ ലയറിന് ബോക്സ്‌ഓഫീസില്‍ വന്‍ നേട്ടം കൊയുന്നു. ഏപ്രില്‍ 2ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ 6.28 കോടി രൂപയാണ് കൊയ്തത്. ചിത്രം കൂടുതലും കൂട്ടികളെയും കൂടുംബാങ്ങളെയുമാണ് ആകര്‍ഷിക്കുന്നത്. മാത്രമല്ല കിംഗ്‌ ലയറിനൊപ്പം മറ്റു ചിത്രങ്ങള്‍ റിലീസാകാഞ്ഞതും കളക്ഷന്‍ കൂടാൻ കാരണമായി.

സുപ്പര്‍ ഹിറ്റ്‌ ചിത്രമായ പ്രേമം സിനിമയിലഭിനയിച്ച മഡോണ സെബാസ്റ്റ്യനാണ് ഈ ചിത്രത്തിൽ നായിക. കൂടാതെ ലാൽ, ആശ ശരത് തുടങ്ങിയവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് അലക്സ് പോൾ, ദീപക് ദേവ് എന്നിവർ ചേർന്നാണ്.

കിംഗ്‌ ലയര്‍ പേര് പോലെ തന്നെ  നുണ പറച്ചിലിന്‍റെ രാജവയിട്ടാണ് ദിലീപ് ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നത്. സത്യനാരായണന്‍ എന്നാണ് പേരെങ്കിലും പാളിച്ചകളില്ലാതെ നുണകള്‍ പറഞ്ഞ് ആളുകളെ പറ്റിക്കുന്ന ഒരു യുവാവാണ് സത്യനാരായണന്‍. ഒരു ടിപ്പിക്കല്‍ ദിലീപ് കോമഡി ചിത്രം എന്ന വിശേഷണമാണ് കിംഗ് ലയറിന് കൂടുതല്‍ അനുയോജ്യം.

Trending News