നിവിൻ പോളിയ്ക്കൊപ്പം കായംകുളം കൊച്ചുണ്ണിയിൽ കാമിയോ റോളിൽ മോഹൻലാൽ

നിവിൻ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ കാമിയോ റോളിൽ എത്തും. കായംകുളം കൊച്ചുണ്ണിയിൽ ലാലേട്ടനുമുണ്ടെന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ആ വാര്‍ത്തകളെ സ്ഥിരീകരിച്ചുകൊണ്ട് നിവിൻ പോളി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

Last Updated : Jan 8, 2018, 07:50 PM IST
നിവിൻ പോളിയ്ക്കൊപ്പം കായംകുളം കൊച്ചുണ്ണിയിൽ കാമിയോ റോളിൽ മോഹൻലാൽ

നിവിൻ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ കാമിയോ റോളിൽ എത്തും. കായംകുളം കൊച്ചുണ്ണിയിൽ ലാലേട്ടനുമുണ്ടെന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ആ വാര്‍ത്തകളെ സ്ഥിരീകരിച്ചുകൊണ്ട് നിവിൻ പോളി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഫേസ്ബുക്കിൽ മോഹൻലാലുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്താണ് നിവിൻ വാർത്ത സ്ഥിരീകരിക്കുന്നത്. ലാലേട്ടനുമൊത്ത് അഭിനയിക്കാനാകുന്നതിന്‍റെ ത്രില്ലിലാണ് ചിത്രത്തിലെ എല്ലാവരുമെന്ന് നിവിൻ പോസ്റ്റിലൂടെ സൂചിപ്പിക്കുന്നു.

ചിത്രത്തിൽ ഇരുപത് മിനിറ്റ് നേരത്തോളമാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുക.  ഇപ്പോൾ മംഗോളിയയിൽ ഒരു ചിത്രത്തിന്‍റെ ഷൂട്ടിംഗിലാണ് മോഹൻലാൽ. മടങ്ങി വന്നതിനുശേഷം കായംകുളം കൊച്ചുണ്ണിയുടെ സെറ്റിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Trending News