Aaraattu Movie | നെയ്യാറ്റിൻകര ഗോപന്റെ 'ആറാട്ട്' ഫെബ്രുവരി 18 മുതൽ ; റിലീസ് തിയതി പ്രഖ്യാപിച്ച് മോഹൻലാൽ

Aaraattu Movie Release Date മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 7, 2022, 12:41 PM IST
  • ചിത്രം ഫെബ്രുവരി 18ന് തിയറ്ററുകളിൽ
  • എ.ആർ റഹ്മാൻ ഒരു മലയാള സിനിമയ്ക്ക് സംഗീതം നൽകുന്നു എന്നതും ആറാട്ട് സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്.
  • പുലിമുരുകന് ശേഷം ഉദയകൃഷ്ണയും വില്ലന് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലിനൊപ്പം വീണ്ടും കൈകോര്‍ക്കുന്ന ചിത്രമാണ് "നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്"
Aaraattu Movie | നെയ്യാറ്റിൻകര ഗോപന്റെ 'ആറാട്ട്' ഫെബ്രുവരി 18 മുതൽ ; റിലീസ് തിയതി പ്രഖ്യാപിച്ച് മോഹൻലാൽ

കൊച്ചി : മോഹൻലാലിനെ (Mohanlal) കേന്ദ്രകഥാപാത്രമാക്കി ബി.ഉണ്ണികൃഷ്ണൻ ഒരുക്കുന്ന കോമഡി ആക്ഷൻ ത്രില്ലർ ചിത്രം ആറാട്ട് സിനിമയുടെ (Aaraattu Movie) റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 18ന് തിയറ്ററുകളിൽ റിലീസ് (Aaraattu Movie Release Date) ചെയ്യുമെന്ന് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചു.

നേരത്തെ 2021 ഓണ റിലീസായി ചിത്രം തിയറ്ററുകളിൽ എത്തിക്കാനായിരുന്നു അണിയറ പ്രവർത്തകർ ശ്രമിച്ചിരുന്നത്. എന്നാൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ റിലീസ് മാറ്റിവെക്കുകയായിരുന്നു. രണ്ട് ദശകങ്ങൾക്ക് ശേഷം എ.ആർ റഹ്മാൻ ഒരു മലയാള സിനിമയ്ക്ക് സംഗീതം നൽകുന്നു എന്നതും ആറാട്ട് സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

ALSO READ ; Aaraattu Movie | എ.ആർ റഹ്മാൻ വന്നത് മോഹൻലാലിനോടുള്ള ഇഷ്ടം കൊണ്ട്; സഹായിച്ചത് നടൻ റഹ്മാൻ : ബി ഉണ്ണികൃഷ്ണൻ

മോഹൻലാൽ ആരാധകരെ ആവേശത്തിലാക്കി കഴിഞ്ഞ ദിവസമാണ് ആറാട്ടിന്റെ ട്രയലർ റിലീസായത്. കോമഡിയും ആക്ഷൻ ത്രില്ലർ വിഭാഗത്തിലുമായി പെടുന്ന ഒരു ചിത്രമാണ് ആറാട്ട് എന്നാണ് ട്രയിലിറിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. 

ALSO READ : Upacharapoorvam Gunda Jayan | ഗുണ്ട ജയനും കൂട്ടാളികളും തിയേറ്ററിലേക്ക്‌; 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

പുലിമുരുകന് ശേഷം ഉദയകൃഷ്ണയും വില്ലന് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലിനൊപ്പം വീണ്ടും കൈകോര്‍ക്കുന്ന ചിത്രമാണ് "നെയ്യാറ്റിന്‍കര ഗോപന്‍റെ  ആറാട്ട്". 18 കോടി രൂപയാണ് ചിത്രത്തിൻറെ ബജറ്റ് . നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, ഷീല, സ്വാസിക, തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News