ചായങ്ങളും ചമയങ്ങളുമില്ല; മോഹന്‍ലാല്‍ സംവിധാന രംഗത്തേക്ക്!!

ചി​ത്ര​ത്തി​ല്‍ ബ​റോ​സ്സാ​യി വേ​ഷ​മി​ടു​ന്ന​ത് മോ​ഹ​ന്‍​ലാ​ല്‍ തന്നെയാണ്.

Last Updated : Apr 22, 2019, 12:17 PM IST
 ചായങ്ങളും ചമയങ്ങളുമില്ല; മോഹന്‍ലാല്‍ സംവിധാന രംഗത്തേക്ക്!!

നാ​ല് പ​തീ​റ്റാ​ണ്ടു​ക​ള്‍ നീ​ണ്ടുനിന്ന അ​ഭി​ന​യ ജീ​വി​തത്തിലൂടെ​ കേരളത്തിനകത്തും പുറത്തും നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള താരമാണ് മോഹന്‍ലാല്‍.

സംവിധാന രംഗത്തേക്ക് എന്ന്? എന്ന ആരാധകരുടെ ചോദ്യത്തിന് ഇതുവരെ വ്യക്തമായ മറുപടി താരം നല്‍കിയിരുന്നില്ല. 

എന്നാല്‍, ഇപ്പോഴിതാ, തന്‍റെ ആദ്യ സംവിധാന സംരംഭത്തെ കുറിച്ച് തുറന്നു പറഞ്ഞ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.

ത​ന്‍റെ പു​തി​യ ബ്ലോ​ഗി​ലൂടെയാണ് ആരാധകരെയും പ്രേക്ഷകരെയും ഞെട്ടിച്ച് കൊണ്ട്  മോ​ഹ​ന്‍​ലാ​ല്‍ ഇ​ക്കാ​ര്യം പ​ങ്കു​വ​ച്ച​ത്. 

‘ഇതുവരെ  ചെയ്യാത്ത ചില കാര്യങ്ങൾ ചെയ്യാൻ കൊതിക്കുന്ന ഒരു മനസാണ് എന്‍റേത്.. അതെ, ഞാനൊരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു.’- മോഹന്‍ലാല്‍ കുറിച്ചു. 

"ബ​റോ​സ്സ്' എ​ന്ന ടൈറ്റിലില്‍ പുറത്തിറങ്ങുന്ന ചി​ത്രം കു​ട്ടി​ക​ള്‍​ക്കും വ​ലി​യ​വ​ര്‍​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യു​ന്ന 3ഡി ​സിനിമയായിരി​ക്കു​മെ​ന്ന് ലാ​ല്‍ വ്യ​ക്ത​മാ​ക്കി. 

ചി​ത്ര​ത്തി​ല്‍ ബ​റോ​സ്സാ​യി വേ​ഷ​മി​ടു​ന്ന​ത് മോ​ഹ​ന്‍​ലാ​ല്‍ തന്നെയാണ്. സം​വി​ധാ​നം എ​ന്ന കി​രീ​ട​ത്തി​ന്‍റെ ഭാ​രം ന​ന്നാ​യി​ട്ട​റി​യാമെന്നും ഇ​പ്പോ​ള്‍ ത​ന്‍റെ ശി​ര​സ്സി​ലും ആ ​ഭാ​രം അ​മ​രു​ന്നു​വെ​ന്നും താരം കൂ​ട്ടി​ച്ചേ​ര്‍​ത്തു. 

3ഡി സ്റ്റേജ് ഷോ എന്ന ആശയവുമായി ബന്ധപ്പെട്ട ചർച്ചയിൽനിന്നാണ് ആദ്യ സിനിമയിലേക്ക് എത്തിയതെന്ന് താരം വെളിപ്പെടുത്തി.

"മൈ ​ഡി​യ​ര്‍ കു​ട്ടി​ച്ചാ​ത്ത​ന്‍' സി​നി​മ​യു​ടെ സംവി​ധാ​യ​ക​ന്‍ ജി​ജോ​യു​മാ​യു​ള്ള സംഭാഷണ​മാ​ണ് ത​ന്നെ ഇ​തി​ലേ​യ്ക്ക് എ​ത്തി​ച്ച​തെ​ന്നും അദ്ദേഹം വ്യ​ക്ത​മാ​ക്കി. 

മോഹന്‍ലാല്‍ അഭിനയിക്കുന്ന ഓരോ ചിത്രത്തിന്‍റെ റിലീസും ആവേശത്തോടെ കാത്തിരിക്കുന്ന ആരാധകരുടെ ഇപ്പോഴത്തെ കാത്തിരിപ്പ് മോഹന്‍ലാല്‍ എന്ന സംവിധായകന് വേണ്ടിയാണ്.

Trending News