Momo in Dubai OTT Release : മോമോ ഇൻ ദുബായ് ഉടൻ ഒടിടിയിലെത്തുന്നു; എപ്പോൾ, എവിടെ കാണാം?

ചിത്രം മാർച്ച് 17 മുതൽ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Mar 15, 2023, 05:55 PM IST
  • ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്‌സാണ്.
  • ചിത്രം മാർച്ച് 17 മുതൽ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • ഫെബ്രുവരി 3 ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് മോമോ ഇൻ ദുബായ്.
  • ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്.
Momo in Dubai OTT Release : മോമോ ഇൻ ദുബായ് ഉടൻ ഒടിടിയിലെത്തുന്നു; എപ്പോൾ, എവിടെ കാണാം?

ആത്രേയ ബൈജു ടൈറ്റിൽ കഥാപാത്രമായി എത്തിയ ചിത്രം മോമോ ഇൻ ദുബായ്  ഉടൻ ഒടിടിയിലെത്തുമെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്‌സാണ്. ചിത്രം മാർച്ച് 17 മുതൽ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 3 ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് മോമോ ഇൻ ദുബായ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്.

ഹലാൽ ലൗ സ്റ്റോറി എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമെത്തിയ ചിത്രമാണ് 'മോമോ ഇന്‍ ദുബായ്'. ചില്‍ഡ്രന്‍സ് -ഫാമിലി ഡ്രാമ വിഭാഗത്തിലെത്തിയ ചിത്രമാണ് മോമോ ഇന്‍ ദുബായ്. സുഡാനി ഫ്രം നൈജീരിയക്കും ഹലാല്‍ ലൗ സ്റ്റോറിക്കും ശേഷം സക്കരിയയുടെ ടീമില്‍ നിന്നെത്തിയ ചിത്രമാണിത്. ഇക്കുറി സംവിധായകന്‍റെ വേഷത്തില്‍ അല്ലെന്ന് മാത്രം.

ALSO READ: Pathaan OTT Release : ഷാരൂഖ് ഖാന്റെ പഠാൻ ഉടൻ ഒടിടിയിലേക്ക്? എപ്പോൾ, എവിടെ കാണാം?

 

അനു സിത്താര, അനീഷ് ജി മേനോന്‍, ജോണി ആന്‍റണി എന്നിവരാണ് കുട്ടിത്താരങ്ങള്‍ക്കൊപ്പം സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന കുടുംബ സിനിമയാണ് മോമോ ഇന്‍ ദുബായ്. നവാഗതനായ അമീന്‍ അസ്‌‌ലമാണ് ചിത്രത്തിന്‍റെ സംവിധായകന്‍.  

ക്രോസ് ബോര്‍ഡര്‍ ക്യാമറ, ഇമാജിന്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ സക്കരിയ, ഹാരിസ് ദേശം, പി.ബി അനീഷ്, നഹ്ല അല്‍ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് മോമോ ഇന്‍ ദുബായ് നിര്‍മ്മിച്ചിരിക്കുന്നത്. സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജിത്ത് പുരുഷന്‍ നിര്‍വ്വഹിക്കുന്നു. മുഹ്സിന്‍ പെരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം ഖയൂമും ചേര്‍ന്ന് സംഗീതം പകരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News