ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സീരീസിൽ ഒന്നാണ് യു. യു സീരീസിന്റെ സീസൺ 4 ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ജോ ഗോൾഡ്ബർഗ് എന്ന കഥാപാത്രത്തിന്റെ കഥയാണ് സീരീസ് പറയുന്നത്. സീരീസിന്റെ നാലാം സീസൺ രണ്ട് ഭാഗങ്ങളായി ആണ് റിലീസ് ചെയ്യുന്നത്. സീസണിന്റെ ആദ്യ ഭാഗം ഇന്ന്, ഫെബ്രുവരി 9 ന് യുഎസ് സമയം രാത്രി 12 മണിയോടെ നെറ്റ്ഫ്ലികിൽ സ്ട്രീമിങ് ആരംഭിച്ചു.
യു സീസൺ 4 ആദ്യ ഭാഗം റിലീസ്
ഗ്രെഗ് ബെർലാന്റിയും സെറ ഗാംബിളും നിർമ്മിച്ച ഈ സീരീസിന്റെ നാലാം സീസണിന്റെ ആദ്യ ഭാഗത്തിൽ ആകെ 5 എപ്പിസോഡുകൾ മാത്രമാണ് ഉള്ളത്. യുകെ സമയം രാവിലെ 8 മണിയോടെയാണ് സീരീസ് സ്ട്രീമിംഗ് ആരംഭിച്ചത്. ഇന്ത്യൻ സമയം രതി പത്തരയോടെയാണ് ഈ സീരീസ് സ്ട്രീമിങ് ആരംഭിക്കുന്നത്. നാലാം സീസണിന്റെ ആദ്യ ഭാഗത്തിലെ ആദ്യ രണ്ട് എപ്പിസോഡുൾ സംവിധാനം ചെയ്തിരിക്കുന്നത് ജോൺ സ്‌കോട്ടാണ്. മൂന്നാമത്തേതിന്റെ സംവിധായകൻ ഷമിൻ ഷെരീഫാണ്. ബാക്കിയുള്ള രണ്ട് എപ്പിസോഡുകൾ സംവിധാനം ചെയ്തിരിക്കുന്നത് ഹാരി ജിർജിയാനാണ്.
ALSO READ: Christopher Movie Review : നീതി നടപ്പിലാക്കുന്ന ക്രിസ്റ്റഫർ; റിവ്യൂ
യു സീസൺ 4 രണ്ടാം ഭാഗം റിലീസ്
സീരീസിന്റെ നാലാം സീസണിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നത് 2023 മാർച്ച് 9 നാണ്.
യു സീസൺ 4 ലെ അഭിനേതാക്കൾ
യു സീരീസിന്റെ സീസൺ 4-ൽ ജോ ഗോൾഡ്‌ബെർഗ് എന്ന കഥാപാത്രത്തെ പെൻ ബാഡ്‌ഗ്ലി അവതരിപ്പിക്കും. കൂടാതെ മരിയൻ ബെല്ലാമിയായി ടാറ്റി ഗബ്രിയേൽ തന്നെ വീണ്ടുമെത്തും. അവരെ കൂടാതെ ലൂക്കാസ് ഗേജ്, ഷാർലറ്റ് റിച്ചി, ടില്ലി കീപ്പർ, ആമി-ലീ ഹിക്ക്മാൻ, എഡ് സ്‌പീലേഴ്‌സ് എന്നിവരും സീരീസിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
യു സീസൺ 4 ന്റെ കഥ
യു വിന്റെ പുതിയ സീസൺ യൂറോപ്പിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ ചില ഭാഗങ്ങൾ ലണ്ടനിലും പാരീസിലും ചിത്രീകരിച്ചിട്ടുണ്ട്. ജോനാഥൻ മൂർ എന്ന വ്യാജപേരിൽ ലണ്ടനിലെ ഒരു യൂണിവേഴ്സിറ്റി പ്രൊഫസറായാണ് നായകൻ ജോ ഗോൾഡ്ബെർഗ് ഈ സീസണിൽ എത്തുന്നത്. എന്നാൽ ഭൂതകാലത്തെ പ്രശ്‌നങ്ങൾ വീണ്ടും എത്തുകയും, ജോ തന്റെ പഴയ രീതികളിലേക്ക് മാറുന്നതുമാണ് ഈ സീസണിന്റെ പ്രമേയം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...