Mahaveeryar Trailer : ടൈം ട്രാവലോ ഫാന്റസിയോ? നാളെ അറിയാം; മഹാവീര്യർ ട്രെയിലർ

Mahaveeryar Movie Official Trailer ജൂലൈ ഏഴ് വൈകിട്ട് 7.30ന് ചിത്രത്തിന്റെ ട്രെയിലർ യുട്യൂബിൽ പ്രദർശിപ്പിക്കുമെന്ന് അണിയറ പ്രവർകത്തകർ അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jul 6, 2022, 09:23 PM IST
  • ചിത്രം ജൂലൈ 21-ന് തീയേറ്ററുകളിൽ എത്തും.
  • എബ്രിഡ് ഷൈനാണ് മഹാവീര്യർ സംവിധാനം ചെയ്യുന്നത്.
  • പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിലാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.
  • സാഹിത്യകാരൻ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ എബ്രിഡ് ഷൈൻ തന്നെയാണ്.
Mahaveeryar Trailer : ടൈം ട്രാവലോ ഫാന്റസിയോ? നാളെ അറിയാം; മഹാവീര്യർ ട്രെയിലർ

കൊച്ചി : നിവിൻ പോളിയും അസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മഹാവീര്യർ സിനിമയുടെ ട്രെയിലർ നാളെ എത്തും. ജൂലൈ ഏഴ് വൈകിട്ട് 7.30ന് ചിത്രത്തിന്റെ ട്രെയിലർ യുട്യൂബിൽ പ്രദർശിപ്പിക്കുമെന്ന് അണിയറ പ്രവർകത്തകർ അറിയിച്ചു. ചിത്രം  ജൂലൈ 21-ന് തീയേറ്ററുകളിൽ എത്തും. 

എബ്രിഡ് ഷൈനാണ് മഹാവീര്യർ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നിവിൻ പോളി, അസിഫ് അലി, എന്നിവരെ കൂടാതെ സിദ്ദിഖ് ലാൽ, ഷാൻവി ശ്രീ വാസ്തവ, കൃഷ്ണ പ്രസാദ്, മല്ലികാ സുകുമാരൻ, ലാലു അലക്സ്, മേജർ രവി, വിജയ് മേനോൻ, കലാഭവൻ പ്രചോദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നിവിൻ പോളി മറ്റൊരു പുതിയ ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ഉണ്ടാവുമെന്നാണ് അണിയറ പ്രവർത്തകർ വിശ്വസിക്കുന്നത്.

ALSO READ : Padma Movie Update : "വിവാഹിതർക്കും വിവാഹിതരാവുന്നവർക്കും മാത്രം"; അനൂപ് മേനോന്റെ പദ്മ ഉടൻ തീയറ്റേറുകളിലേക്ക്

പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിലാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.  നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  എം മുകുന്ദന്റെ കഥയാണ് ചിത്രമായി എത്തുന്നത്. സെൽവരാജ് ചന്ദ്രുവാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. നാളുകൾക്ക് ശേഷമുള്ള നിവിൻ പോളി ചിത്രത്തിനായി നിരവധി ആരാധകരാണ്  കാത്തിരിക്കുന്നത്.

സാഹിത്യകാരൻ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ എബ്രിഡ് ഷൈൻ തന്നെയാണ്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ചിത്രത്തിൽ  നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News