Devara: എൻടിആറിന്റെ 'ദേവര' നേരത്തെ എത്തും; റിലീസ് തീയതി പുറത്ത്

Devara release date: കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രം വലിയ ബജറ്റിൽ രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 14, 2024, 09:42 AM IST
  • ചിത്രം ഈ വർഷം സെപ്റ്റംബർ 27-ന് റിലീസാകും.
  • വലിയ ബജറ്റിൽ രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.
  • ജാൻവിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര.
Devara: എൻടിആറിന്റെ 'ദേവര' നേരത്തെ എത്തും; റിലീസ് തീയതി പുറത്ത്

കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവര പാർട്ട്‌ 1-ന്റെ റിലീസ് ഡേറ്റ് പുറത്ത്. ചിത്രം ഈ വർഷം സെപ്റ്റംബർ 27-ന് റിലീസാകുമെന്നാണ് അണിയറപ്രവർത്തകർ മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെ ഒക്ടോബറിൽ പുറത്തിറക്കാൻ തീരുമാനിച്ചിരുന്ന ദേവരയുടെ റിലീസ് ഇപ്പോൾ രണ്ടാഴ്ച നേരത്തേ ആക്കിയിരിക്കുകയാണ്. 

വലിയ ബജറ്റിൽ രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഗാനവും പോസ്റ്ററുകളും ഗ്ലിംപ്സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ജാൻവി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജാൻവിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. 

ALSO READ: ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാൻഡ് ഫിനാലെ ജൂൺ 16 ന്; വിജയി ഈ അഞ്ചിലൊരാൾ!

യുവസുധ ആർട്സും എൻടിആർ ആർട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാൺ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങി ഒട്ടനവധി അഭിനേതാക്കൾ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബിഗ്‌ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നു. 

സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൾ, എഡിറ്റർ: ശ്രീകർ പ്രസാദ്. പിആർഒ: ആതിര ദിൽജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News