സാധാരണക്കാരന്‍റെ സൂപ്പര്‍ഹീറോയായി അക്ഷയ്കുമാര്‍ വീണ്ടും ബിഗ്‌സ്ക്രീനില്‍: 'പദ്മന്‍' ആദ്യപോസ്റ്റര്‍ പുറത്തിറങ്ങി

പൊതുസ്ഥലത്തെ മലവിസര്‍ജനത്തിനെതിരെ ബോധവല്‍ക്കരണവുമായെത്തിയ 'ടോയ്‌ലറ്റ് ഏക്‌ പ്രേം കഥ' യ്ക്ക് ശേഷം സാമൂഹിക പ്രധാന്യമുള്ള  മറ്റൊരു വിഷയവുമായി ബിഗ്‌സ്ക്രീനില്‍ എത്തുകയാണ് അക്ഷയ്കുമാര്‍.

Last Updated : Nov 27, 2017, 01:50 PM IST
സാധാരണക്കാരന്‍റെ സൂപ്പര്‍ഹീറോയായി അക്ഷയ്കുമാര്‍ വീണ്ടും ബിഗ്‌സ്ക്രീനില്‍: 'പദ്മന്‍' ആദ്യപോസ്റ്റര്‍ പുറത്തിറങ്ങി

പൊതുസ്ഥലത്തെ മലവിസര്‍ജനത്തിനെതിരെ ബോധവല്‍ക്കരണവുമായെത്തിയ 'ടോയ്‌ലറ്റ് ഏക്‌ പ്രേം കഥ' യ്ക്ക് ശേഷം സാമൂഹിക പ്രധാന്യമുള്ള  മറ്റൊരു വിഷയവുമായി ബിഗ്‌സ്ക്രീനില്‍ എത്തുകയാണ് അക്ഷയ്കുമാര്‍.

'പദ്മന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ കുറഞ്ഞ ചെലവില്‍ സാനിറ്ററി നാപ്കിന്‍ നിര്‍മ്മിക്കുന്ന അരുണാചലം മുരുഗനാഥം എന്നയാളുടെ കഥയാണ് പറയുന്നത്. ജനുവരി 26 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

ആര്‍ ബല്‍ക്കി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സോനം കപൂര്‍, രാധിക ആപ്തെ എന്നിവര്‍ പ്രധാന റോളുകളില്‍ എത്തും. ട്വിങ്കിള്‍ ഖന്നയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Trending News