Palthu Janwar OTT : പാൽതു ജാനവർ ഒടിടിയിലേക്കെത്തുന്നു; റിലീസ് പ്രഖ്യാപിച്ചു

Palthu Janwar OTT Release Date : മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രം 40തിൽ അധികം ദിവസം തീയറ്ററുകളിൽ ഓടിയതിന് ശേഷമാണ് ബേസിൽ.

Written by - Zee Malayalam News Desk | Last Updated : Oct 11, 2022, 09:26 PM IST
  • സെപ്റ്റംബർ 2 ന് ഓണം റിലീസായി തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു പാൽതു ജാൻവർ.
  • മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രം 40തിൽ അധികം ദിവസം തീയറ്ററുകളിൽ ഓടിയതിന് ശേഷമാണ് ബേസിൽ.
  • കോമഡി ഡ്രാമ വിഭാഗത്തിൽ എത്തിയ ചിത്രമാണ് പാൽതു ജാൻവർ.
Palthu Janwar OTT : പാൽതു ജാനവർ ഒടിടിയിലേക്കെത്തുന്നു; റിലീസ് പ്രഖ്യാപിച്ചു

കൊച്ചി : ബേസിൽ ജോസഫ് നായകനായി എത്തിയ ചിത്രം പാൽതു ജാൻവർ ഒടിടി റിലീസിനായി ഒരുങ്ങുന്നു. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്ന  ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒക്ടോബർ 14ന് സംപ്രേഷണം ചെയ്ത് തുടങ്ങും. സെപ്റ്റംബർ 2 ന് ഓണം റിലീസായി തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു പാൽതു ജാൻവർ. മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രം 40തിൽ അധികം ദിവസം തീയറ്ററുകളിൽ ഓടിയതിന് ശേഷമാണ് ബേസിൽ.

ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ ഭാവന സ്റ്റുഡിയോസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നവാ​ഗതനായ സം​ഗീത് പി രാജൻ ആണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. കോമഡി ഡ്രാമ വിഭാഗത്തിൽ എത്തിയ ചിത്രമാണ് പാൽതു ജാൻവർ.

ALSO READ : Rorschach Movie : ആ മുഖമൂടിക്ക് പിന്നിൽ ആര്? അവസാനം വെളിപ്പെടുത്തി മമ്മൂട്ടി

ബേസിലിന് പുറമെ ചിത്രത്തിൽ ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

പാൽതു ജാനവറിന്റെ മറ്റ് അണിയറ പ്രവർത്തകർ

ഡി.ഒ.പി രൺദീവെ ആർട് ​ഗോകുൽ ദാസ്,  എഡിറ്റിം​ഗ് കിരൺ ദാസ്, കോസ്റ്റ്യൂം മസ്ഹർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് നിതിൻ ലൂക്കോസ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മനമ്പൂർ, വിഷ്വൽ എഫക്ട് എ​​​ഗ് വെെറ്റ് വി.എഫ്.എക്സ്,  ടെെറ്റിൽ എൽവിൻ ചാർളി, സ്റ്റിൽസ് ഷിജിൻ പി രാജ്,  എക്സിക്യൂടീവ് പ്രൊഡ്യൂസർ ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് രോഹിത് ചന്ദ്രശേഖർ, പി.ആർ.ഒ ആതിര ദിൽജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News