Pathaam Valavu: ആരാധനാ ജീവനാഥാ.... പത്താം വളവിലെ പെരുന്നാൾ ഗാനം പുറത്തിറക്കി

എം. പദ്മകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രം മെയ് പതിമൂന്നിനാണ് തിയേറ്ററുകളിൽ എത്തുന്നത്.  

Written by - Zee Malayalam News Desk | Last Updated : Apr 17, 2022, 11:02 AM IST
  • വിജയ് യേശുദാസും മെറിനും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്
  • ബികെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രഞ്ജിൻ രാജാണ്
  • ഒരു ഇടവേളയ്ക്ക് ശേഷം അജ്മൽ അമീർ മലയാളത്തിലേക്ക് എത്തുന്ന സിനിമയാണ് പത്താം വളവ്
Pathaam Valavu: ആരാധനാ ജീവനാഥാ.... പത്താം വളവിലെ പെരുന്നാൾ ഗാനം പുറത്തിറക്കി

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിക്കുന്ന പത്താം വളവിലെ ആരാധനാ ജീവനാഥാ എന്ന പെരുന്നാൾ ഗാനം പുറത്തിറങ്ങി. വിജയ് യേശുദാസും മെറിനും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ബികെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രഞ്ജിൻ രാജാണ്. 

എം. പദ്മകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രം മെയ് പതിമൂന്നിനാണ് തിയേറ്ററുകളിൽ എത്തുന്നത്.  ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്ന നിരവധി മൂഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ച ട്രെയിലറിലെ ഇന്ദ്രജിത്ത്, സുരജ്  വെഞ്ഞാറമൂട് എന്നിവരുടെ പ്രകടനം സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. ഒരു  ഇടവേളയ്ക്ക് ശേഷം അജ്മൽ അമീർ മലയാളത്തിലേക്ക് എത്തുന്ന സിനിമയാണ് പത്താം വളവ്.

ALSO READ: അല്‍ഫോണ്‍സിന്റെ വേറിട്ട ഗാനത്തിനോടൊപ്പം ഷൈന്‍ ടോം ചാക്കോയുടെ തല്ലും; പന്ത്രണ്ടിലെ ലിറിക്കൽ വീഡിയോ പുറത്തിറക്കി

വർഷങ്ങൾക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിൽ അതിഥി രവിയും സ്വാസികയുമാണ് നായികമാർ. അനീഷ് ജി മേനോൻ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു, നന്ദൻ ഉണ്ണി, ജയകൃഷ്ണൻ, ഷാജു ശ്രീധർ, നിസ്താർ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. നടി മുക്തയുടെ മകൾ കണ്മണി  അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് പത്താം വളവ്.

യുജിഎം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. റുസ്തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ നിതിൻ കേനിയുടെ പങ്കാളിത്തത്തിൽ ഉള്ള കമ്പനിയാണ് എംഎംസ്.

ALSO READ: Pappan Trailer : ഭ്രാന്തനായ കൊലപാതകിയെ തേടി സുരേഷ് ഗോപി; പാപ്പന്റെ ട്രെയിലറെത്തി

നൈറ്റ് ഡ്രൈവ് തിരക്കഥകൃത്ത് അഭിലാഷ് പിള്ളയാണ് പത്താം വളവിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിലാഷിന്റെ രണ്ടാമത്തെ ത്രില്ലർ ചിത്രമാണിത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. എഡിറ്റർ - ഷമീർ മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈൻ- നോബിൾ ജേക്കബ്, കോസ്റ്റ്യൂം ഡിസൈനർ - ഐഷ ഷഫീർ, ആർട്ട്- രാജീവ് കോവിലകം, മേക്കപ്പ്- ജിതേഷ് പൊയ്യ, പി.ആർ.ഒ- ആതിര ദിൽജിത്ത്, വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News