Prithviraj - Jeethu Joseph : ഊഴത്തിന് ശേഷം പൃഥ്വിരാജും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു

ഫെഫ്ക ഡയറക്‌ടേഴ്‌സ്‌ യൂണിയനിന് വേണ്ടി ധനം സമാഹരിക്കാനാണ് പുതിയ ചിത്രം നിർമ്മിക്കാനൊരുങ്ങുന്നതെന്നും അറിയിച്ചിട്ടുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Jun 28, 2022, 12:18 PM IST
  • കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഫെഫ്ക ഡയറക്‌ടേഴ്‌സ്‌ യൂണിയന്റെ പൊതുയോഗത്തിലാണ് പുതിയ സിനിമ പ്രഖ്യാപിച്ചത്.
  • ഫെഫ്ക ഡയറക്‌ടേഴ്‌സ്‌ യൂണിയനിന് വേണ്ടി ധനം സമാഹരിക്കാനാണ് പുതിയ ചിത്രം നിർമ്മിക്കാനൊരുങ്ങുന്നതെന്നും അറിയിച്ചിട്ടുണ്ട്.
  • ഒരു അടിപൊളി ത്രില്ലർ ചിത്രം തന്നെയാണ് ഈ കൂട്ടുകെട്ടിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
  • സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം തുടങ്ങി കഴിഞ്ഞുവെന്നും അറിയിച്ചിട്ടുണ്ട്.
 Prithviraj - Jeethu Joseph : ഊഴത്തിന് ശേഷം പൃഥ്വിരാജും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു

കൊച്ചി :  പൃഥ്വിരാജും ജിത്തു ജോസഫും പുതിയ സിനിമയ്ക്കായി വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഫെഫ്ക ഡയറക്‌ടേഴ്‌സ്‌ യൂണിയന്റെ പൊതുയോഗത്തിലാണ് പുതിയ സിനിമ പ്രഖ്യാപിച്ചത്. ഫെഫ്ക ഡയറക്‌ടേഴ്‌സ്‌ യൂണിയനിന് വേണ്ടി ധനം സമാഹരിക്കാനാണ് പുതിയ ചിത്രം നിർമ്മിക്കാനൊരുങ്ങുന്നതെന്നും അറിയിച്ചിട്ടുണ്ട്. ഒരു അടിപൊളി ത്രില്ലർ ചിത്രം തന്നെയാണ് ഈ കൂട്ടുകെട്ടിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം തുടങ്ങി കഴിഞ്ഞുവെന്നും അറിയിച്ചിട്ടുണ്ട്. ഫെഫ്ക ഡയറക്‌ടേഴ്‌സ്‌ യൂണിയന്റെ ധനസമാഹാരത്തിനായി നിർമ്മിക്കുന്ന സിനിമ അഭിഷേക് ഫിലിംസിന്റെ ബാനറിലാണ് എത്തുന്നത്. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനു വേണ്ടി ചിത്രം നിർമ്മിക്കുന്നത് രമേശ് പി പിള്ളയാണ്. പൃഥ്വിരാജ്, ജീത്തു ജോസഫ് കൂട്ടുക്കെട്ടിലെത്തുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്.

ALSO READ: Kaduva Release: കടുവയുടെ റിലീസ് മാറ്റി, പ്രത്യേക സാഹചര്യമെന്ന് വിശദീകരണം

അതേസമയം പൃഥ്വിരാജിന്റെ ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കടുവയുടെ റിലീസ് മാറ്റിവെച്ചു. ഒരാഴ്ചത്തേക്കാണ് ചിത്രത്തിൻറെ റിലീസ് മാറ്റിയതെന്ന് അണിയറ പ്രവർത്തകർ പുറത്ത് വിട്ട വാർത്താ കുറിപ്പിൽ പറയുന്നു. കടുവയുടെ  റിലീസ് ജൂലൈ ഏഴിന് ഉണ്ടാകുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

നിലവിൽ നിശ്ചയിച്ചിരിക്കുന്ന പ്രമോഷണൽ പരിപാടികൾക്ക് മാറ്റമുണ്ടാകില്ല. നിങ്ങളുടെ സ്നേഹത്തിലും പിന്തുണയിലും വിശ്വാസമർപ്പിക്കുന്നു. ഒപ്പം ലോകമെമ്പാടുമുള്ള ആരാധകരോടും വിതരണക്കാരോടും തിയേറ്റർ ഉടമകളോടും ഞങ്ങൾ ക്ഷമ ചോദിക്കുന്നതായും വാർത്താ കുറിപ്പിൽ പറയുന്നു.

നേരത്തെ ചിത്രത്തിൻറെ കഥ മോഷ്ടിച്ചതെന്ന് ആരോപിച്ച് തമിഴ്‌നാട് സ്വദേശിയായ മഹേഷ്  ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തിരുന്നു. ജൂൺ 30-നായിരുന്നു ചിത്രത്തിൻറെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്നത്. 

വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജ്  ഷാജി കൈലാസ് കൂട്ടുക്കെട്ടിലെത്തുന്ന കടുവ പ്രധാനമായും മുണ്ടക്കയം കുമളി ഭാഗങ്ങളിലാണ് ഷൂട്ട് ചെയ്തത്.  സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . ജിനു എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് . ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ പൂർത്തിയായിരുന്നു. ചിത്രത്തിൻറെ ടീസറുകളും, ട്രെയ്‌ലറും ഒക്കെ വളരെയേറെ ശ്രദ്ധ നേടിയിരുന്നു

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News