'പറന്നേ ചെറുചിറകുകളടിച്ചുയര്‍ന്നേ'; 'കൂടെ'യിലെ പുതിയ ഗാനം

ഒരു മ്യൂസിക് ബാന്റിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തില്‍ നസ്രിയ, റോഷന്‍ മാത്യു എന്നിവരുടെ പ്രണയ രംഗങ്ങളുമുണ്ട്. 

Last Updated : Jul 7, 2018, 01:10 PM IST
 'പറന്നേ ചെറുചിറകുകളടിച്ചുയര്‍ന്നേ'; 'കൂടെ'യിലെ പുതിയ ഗാനം

പാര്‍വ്വതി, നസ്രിയ, പൃഥ്വിരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന  'കൂടെ'യിലെ പുതിയ ഗാനം പുറത്ത്. 

നസ്രിയ, റോഷന്‍ മാത്യു, ഗായകന്‍ സിദ്ധാര്‍ത്ഥ് മേനോന്‍ എന്നിവരാണ് പുതിയ ഗാനത്തിലെത്തുന്നത്. 'പറന്നേ ചിറകുകളടിച്ചുയര്‍ന്നേ' എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് രഘു ദീക്ഷിതാണ്. ഒരു മ്യൂസിക് ബാന്റിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തില്‍ നസ്രിയ, റോഷന്‍ മാത്യു എന്നിവരുടെ പ്രണയ രംഗങ്ങളുമുണ്ട്. 

ബെന്നി ദയാലും രഘു ദീക്ഷിതും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്‍റെ വരികള്‍ റഫീഖ് അഹമ്മദിന്‍റെതാണ്. സഹോദരനായും കാമുകനായും രണ്ട് വ്യത്യസ്ത ജീവിതഘട്ടങ്ങളിലാണ് ഈ ചിത്രത്തില്‍ പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. 

സംവിധായകന്‍ രഞ്ജിത്ത്, മാലാ പാര്‍വതി എന്നിവര്‍ പൃഥ്വിരാജിന്‍റെയും നസ്രിയയുടെയും  മാതാപിതാക്കളായി എത്തുന്ന ചിത്രത്തില്‍ അതുല്‍ കുല്‍ക്കര്‍ണി, വിജയരാഘവന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ലിറ്റില്‍ ഫിലിംസ് ഇന്ത്യയുമായി ചേര്‍ന്ന് രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചി

Trending News