Actress Raai Laxmi: റായ് ലക്ഷ്മിയുടെ ആക്ഷൻ ചിത്രം "നാൻ താൻ ഝാൻസി " തിയേറ്റിലേക്ക്; റിലീസ് ഡേറ്റ് പുറത്ത്

Actress Raai Laxmi Movie: ഗുരുപ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.   

Written by - Zee Malayalam News Desk | Last Updated : Jul 25, 2024, 10:13 PM IST
  • രാജേഷ് കുമാർ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
  • ചിത്രത്തിന്റെ ഛായാഗ്രഹണം വീരേഷ് എൻ ടി എ നിർവ്വഹിക്കുന്നു.
  • ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് ഏറേ പ്രാധാന്യമുണ്ട്.
Actress Raai Laxmi: റായ് ലക്ഷ്മിയുടെ ആക്ഷൻ ചിത്രം "നാൻ താൻ ഝാൻസി " തിയേറ്റിലേക്ക്; റിലീസ് ഡേറ്റ് പുറത്ത്

പ്രശസ്ത താരം റായ് ലക്ഷ്മി,മുകേഷ് തിവാരി,രവി കാലെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗുരുപ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "നാൻ താൻ ഝാൻസി" എന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം ഓഗസ്റ്റ് ഒമ്പതിന് പ്രദർശനത്തിനെത്തുന്നു. രാജേഷ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വീരേഷ് എൻ ടി എ നിർവ്വഹിക്കുന്നു.

രചന-പി.വി.എസ്. ഗുരുപ്രസാദ്, സംഗീതം-എം.എൻ. കൃപാകർ, എഡിറ്റർ -ബസവരാജ് യുആർഎസ് ശിവു, ആക്ഷൻ-ത്രില്ലർ മഞ്ജു. കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ അർപ്പണബോധമുള്ള ഒരു നിർഭയ ഉദ്യോഗസ്ഥയായ ഇൻസ്‌പെക്ടർ ജാൻസി, തൻ്റെ ശ്രമങ്ങളെ തുരങ്കം വയ്ക്കാനും ഭയം പരത്താനും ശ്രമിക്കുന്ന ഒരു ദുഷ്ട ബിസിനസുകാരനെ നേരിടുമ്പോളുണ്ടാകുന്ന വെല്ലുവിളികളും ഏറ്റുമുട്ടലുകളുമാണ് പുത്തൻ സാങ്കേതിക മികവിൽ ദൃശ്യവൽക്കരിക്കുന്നത്.

ALSO READ: “നേരം പോയി വെട്ടം പോയി"; ആവേശമുണർത്തി എസ് എൻ സ്വാമി ചിത്രം 'സീക്രട്ടി'ലെ പ്രൊമോ സോങ്

രണ്ടു വില്ലന്മാർ ഉള്ളതിനാൽ ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് ഏറേ പ്രാധാന്യമുണ്ട്. റായ് ലക്ഷ്മിയുടെ ആദ്യത്തെ ആക്ഷൻ ചിത്രമാണിത്. അസോസിയേറ്റ്-നംജു എം എൻ ഹള്ളി, അസിസ്റ്റൻ്റ് ഡയറക്ടർ- ഹനിയുമർ എസ്, മഹേഷ് കുമാർ ജെ, റോജ,സ്റ്റിൽസ്-രമേഷ് പ്രൊഡക്ഷൻ മാനേജർ- തോമസ്, രാഹുൽ എൻ.എച്ച്, ഡിസൈൻ-ആർട്ട് കഫേ. കേരളത്തിൽ റോഷിക എൻ്റർപ്രൈസസ്, സൻഹ സ്റ്റുഡിയോ റിലീസ് എന്നിവർ ചേർന്ന് " നാൻ താൻ ഝാൻസി " പ്രദർശനത്തിനെത്തിക്കുന്നു. പി ആർ ഒ-എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News