Rdx Movie 100 Crore Club: ആർഡിഎക്സ് 100 കോടിയിൽ, ഇനി നെറ്റ് ഫ്ലിക്സിൽ കാണാം

 24 ദിവസങ്ങൾ കൊണ്ട് മാത്രം 81 കോടിയാണ് ആർഡിഎക്സ് ആഗോള ബോക്സ് ഓഫീസിൽ നേടിയത്. ഇതിന് പിന്നാലെ 100 കോടി ക്ലബിലേക്കും ചിത്രം വളരെ വേഗത്തിൽ എത്തി.

Written by - Zee Malayalam News Desk | Last Updated : Sep 23, 2023, 06:29 PM IST
  • ആഗസ്റ്റ് 25-നാണ് ചിത്രം തീയ്യേറ്ററുകളിൽ റിലീസ് ചെയ്തത്
  • ചിത്രം അർധരാത്രി മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത് തുടങ്ങും]
  • 24 ദിവസങ്ങൾ കൊണ്ട് മാത്രം 81 കോടിയാണ് ആർഡിഎക്സ് ആഗോള ബോക്സ് ഓഫീസിൽ നേടിയത്
Rdx Movie 100 Crore Club: ആർഡിഎക്സ് 100 കോടിയിൽ, ഇനി നെറ്റ് ഫ്ലിക്സിൽ കാണാം

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ആൻറണി പെപ്പെ, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ആർഡിഎക്സ് (റോബർട്ട് ഡോണി സേവ്യർ)  ആഗോള കളക്ഷനിൽ 100 കോടിയെത്തി.  ചിത്രത്തിൻറെ അണിയറ പ്രവർത്തകർ തന്നെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.  അതേസമയം സന്തോഷത്തിന് ആക്കം കൂട്ടി ചിത്രം നാളെ (ഞായർ) ഒടിടിയിൽ റിലീസാവുകയാണ്. നെറ്റ്ഫ്ളിക്സിലാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. 

ആഗസ്റ്റ് 25-നാണ് ചിത്രം തീയ്യേറ്ററുകളിൽ റിലീസ് ചെയ്തത്. ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം ചിത്രം അർധരാത്രി മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത് തുടങ്ങും. 24 ദിവസങ്ങൾ കൊണ്ട് മാത്രം 81 കോടിയാണ് ആർഡിഎക്സ് ആഗോള ബോക്സ് ഓഫീസിൽ നേടിയത്. ഇതിന് പിന്നാലെ 100 കോടി ക്ലബിലേക്കും ചിത്രം വളരെ വേഗത്തിൽ എത്തി.

കേരള ഗ്രോസറിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഏഴാമത്തെ ചിത്രമാണ് ആർഡിഎക്സ്. . ആക്ഷന് ഒപ്പം സ്റ്റൈലും ഫാമിലി ഡ്രാമയും കൂടി ഒത്തുചേർന്ന ആർ ഡി എക്സ് ഫാമിലി പ്രേക്ഷകർക്കും ഒരു വിരുന്ന് തന്നെയാണ് സമ്മാനിച്ചത്. 
മിന്നൽ മുരളി, ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X തീയറ്ററിൽ എത്തിയത്. 

ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News