Salaar Release Postponed: പ്രഭാസിന്റെ സലാർ റിലീസ് മാറ്റിവച്ചു; കാരണം ഇതാണ്..!!

പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ ഇനിയും ബാക്കിയുണ്ടെന്നും അതിനാലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയതെന്നുമാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Sep 3, 2023, 01:41 PM IST
  • പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രമായതിനാൽ യഷ് ചിത്രത്തിലെത്താൻ സാധ്യതകളേറെയാണ്.
  • കെജിഎഫുമായി ചിത്രത്തിന് ബന്ധമുണ്ടോ എന്നുള്ളതും പ്രേക്ഷകരിൽ നിന്നുയരുന്ന ചോദ്യമാണ്.
  • ഏതായാലും കാമിയോ റോളിൽ റോക്കി ഭായ് കൂടി എത്തിയാൽ ചിത്രം ബോക്സ് ഓഫീസിൽ തൂക്കിയടി തന്നെ നടത്തുമെന്നാണ് പ്രതീക്ഷ.
Salaar Release Postponed: പ്രഭാസിന്റെ സലാർ റിലീസ് മാറ്റിവച്ചു; കാരണം ഇതാണ്..!!

പ്രഭാസ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാർ. ചിത്രത്തിന്റെ ടീസർ കൂടി പുറത്തിറങ്ങിയതോടെ ആവേശം വാനോളം ഉയർന്നു. ഇപ്പോൾ ഇതാ ചിത്രത്തിന്റെ സംബന്ധിച്ച് പുതിയൊരു അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്. സലാറിന്റെ റിലീസ് തിയതി മാറ്റിവച്ചിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട്. സെപ്റ്റംബർ 28നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ ഇനിയും ബാക്കിയുണ്ടെന്നും അതിനാലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയതെന്നുമാണ് റിപ്പോർട്ട്. 2024 ജനുവരിയിലാകും ചിത്രം ഇനി റിലീസ് ചെയ്യുക എന്നും റിപ്പോർട്ടുണ്ട്.

ചിത്രത്തിൽ കാമിയോ റോളിൽ മറ്റൊരു സൂപ്പർതാരം കൂടി എത്തുന്നു എന്ന റിപ്പോർട്ട് നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ആരാധകരുടെ സ്വന്തം റോക്കി ഭായ് സലാറിൽ അതിഥി വേഷത്തിൽ എത്തുമെന്നായിരുന്നു റിപ്പോർട്ട്. ഇതിൽ ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സലാറിൽ യഷ് എത്തുന്നു എന്ന വാർത്ത കെജിഎഫ് ഫാൻസിനെയും യഷ് ആരാധകരെയും ഒരുപോലെ ആവേശത്തിൽ ആക്കിയിരുന്നു. പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രമായതിനാൽ യഷ് ചിത്രത്തിലെത്താൻ സാധ്യതകളേറെയാണ്. കെജിഎഫുമായി ചിത്രത്തിന് ബന്ധമുണ്ടോ എന്നുള്ളതും പ്രേക്ഷകരിൽ നിന്നുയരുന്ന ചോദ്യമാണ്. ഏതായാലും കാമിയോ റോളിൽ റോക്കി ഭായ് കൂടി എത്തിയാൽ ചിത്രം ബോക്സ് ഓഫീസിൽ തൂക്കിയടി തന്നെ നടത്തുമെന്നാണ് പ്രതീക്ഷ.

Also Read: Otta Movie: റസൂൽ പൂക്കുട്ടിയുടെ 'ഒറ്റ' റിലീസ് എപ്പോൾ? റിപ്പോർട്ടുകൾ ഇങ്ങനെ...

സലാറിൻ്റെ ടീസർ എല്ലാ റെക്കോർഡുകളും തകർത്തിരുന്നു. റിലീസ് ചെയ്ത് ആദ്യ 12 മണിക്കൂറിനുള്ളിൽ 45 ദശലക്ഷം വ്യൂസാണ് ടീസർ നേടിയത്. ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടീസർ എന്ന റെക്കോർഡും ഇതുവഴി സലാർ സ്വന്തമാക്കി. ചിത്രത്തിലെ "സിംഹവും ചീറ്റയും കടുവയും ആനയുമാണ് ഏറ്റവും അപകടകാരികളായ മൃഗങ്ങൾ. പക്ഷേ ജുറാസിക് പാർക്കിലല്ലെന്ന് മാത്രം..." എന്ന പഞ്ച് ഡയലോഗ് ആരാധകർ ഏറ്റെടുത്തിരുന്നു.

കെജിഎഫിന് സമാനമായി വിശാലമായ ക്യാൻവാസിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ആകെ മൊത്തം എൻ്റർടെയ്ൻമെന്റ് ഉറപ്പ് നൽകുന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായ കെ‌ജി‌എഫിലൂടെ പേരുകേട്ട പ്രശസ്ത സംവിധായകൻ പ്രശാന്ത് നീൽ ആണ് സലാറും സംവിധാനം ചെയ്യുന്നത്. പ്രഭാസും പ്രശാന്ത് നീലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സലാർ.

കെജിഎഫ് ഫ്രാഞ്ചൈസിയുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് സലാർ നിർമ്മിക്കുന്നത്. റാമോജി ഫിലിം സിറ്റിയിലും പരിസരത്തുമായി 14 കൂറ്റൻ സെറ്റുകൾ സ്ഥാപിച്ചാണ് സലാറിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക.  പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കൂടാതെ ജഗപതി ബാബുവും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നിവയുൾപ്പെടെ 5 ഭാഷകളിലാണ് സലാർ റിലീസ് ചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News