Happy Birthday Salman Khan: 56ാം പിറന്നാള്‍ നിറവില്‍ ബോളിവുഡിന്‍റെ ഭായ് ജാന്‍ സല്‍മാന്‍ ഖാന്‍

പിറന്നാള്‍ നിറവില്‍ ബോളിവുഡ്‌ താരം സല്‍മാന്‍ ഖാന്‍.  ബോളിവുഡിന്‍റെ ഭായ് ജാന്‍ 56ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Dec 27, 2021, 12:50 PM IST
  • പിറന്നാള്‍ നിറവില്‍ ബോളിവുഡ്‌ താരം സല്‍മാന്‍ ഖാന്‍.
  • ബോളിവുഡിന്‍റെ ഭായ് ജാന്‍ 56ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.
Happy Birthday Salman Khan: 56ാം പിറന്നാള്‍ നിറവില്‍ ബോളിവുഡിന്‍റെ ഭായ് ജാന്‍ സല്‍മാന്‍ ഖാന്‍

Happy Birthday Salman Khan: പിറന്നാള്‍ നിറവില്‍ ബോളിവുഡ്‌ താരം സല്‍മാന്‍ ഖാന്‍.  ബോളിവുഡിന്‍റെ ഭായ് ജാന്‍ 56ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

പന്‍വേലിലെ ഫാം ഹൗസില്‍  ഞായറാഴ്‌ച രാത്രിതന്നെ പിറന്നാള്‍ ആഘോഷങ്ങള്‍ നടന്നു.  സോഷ്യല്‍ മീഡിയയില്‍  ഇപ്പോള്‍ ആരാധകരുടെ പിറന്നാള്‍ ആശംസാ പ്രവാഹമാണ്.  

എല്ലാ വര്‍ഷത്തെയുംപോലെ  പിറന്നാള്‍ കെങ്കേമമാക്കാന്‍ താരം പന്‍വേലിലെ ഫാം ഹൗസിലെത്തിയിരുന്നു. എന്നാല്‍, അവിടെവച്ച് താരത്തിന് പാമ്പ്‌ കടിയേറ്റു. ശനിയാഴ്‌ച രാത്രി പന്‍വേലിലെ ഫാം ഹൗസില്‍ വച്ചാണ് പാമ്പ്‌ കടിയേറ്റത്.ഉടന്‍ തന്നെ താരത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Also Read: സൽമാൻ ഖാന് പാമ്പ് കടിയേറ്റു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അതേസമയം, പിറന്നാളിന് ഒരു ദിവസം മുന്‍പ് സൽമാൻ ഖാന് പാമ്പ് കടിയേറ്റെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആരാധകരുടെ ആശങ്ക വർധിച്ചു. നടൻ ഇപ്പോൾ എങ്ങനെയിരിക്കുന്നു എന്നറിയാൻ ആരാധര്‍ തിടുക്കം  കൂട്ടി.  ആ അവസരത്തില്‍ സല്‍മാന്‍ തന്ന മാധ്യമങ്ങളെ കണ്ട് സംഭവിച്ച കാര്യം വ്യക്തമാക്കി. പാമ്പ് തന്നെ മൂന്നു തവണ കടിച്ചതായും  വിഷമില്ലാത്ത ഇനം പാമ്പായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച തന്നെ ആറു  മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയച്ചുവെന്നും  ഇപ്പോള്‍   ആരോഗ്യപ്രശ്നങ്ങള്‍ ഒന്ന് തന്നെയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.  പാമ്പും താനും സുഖമായിരിയ്ക്കുന്നു എന്നും സല്‍മാന്‍ തമാശ രൂപേണ മാധ്യമങ്ങളോട് പറഞ്ഞു.

Also Read: Bigg Boss 15 | ബിഗ് ബോസ് മത്സരാർഥിയായി സണ്ണി ലിയോൺ എത്തുന്നുണ്ടോ? താരം പറയുന്നത്

സല്‍മാന്‍ ഖാന്‍ ഹോസ്റ്റ് ചെയ്യുന്ന Bigg Boss 15 ഹിന്ദിയുടെ വേദിയിലും താരത്തിന്‍റെ പിറന്നാള്‍ ആഘോഷങ്ങള്‍ നടന്നിരുന്നു. RRR പ്രമോഷനായെതിയ  ആലിയ ഭട്ട്, ജൂനിയർ എൻടിആർ, രാം ചരൺ,രാജമൗലി എന്നിവർക്കൊപ്പമായിരുന്നു സല്‍മാന്‍ തന്‍റെ   പ്രീ-ബർത്ത്‌ഡേ ബാഷ് ആഘോഷിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News