തെന്നിന്ത്യന്‍ താര സുന്ദരി തമന്ന ഭാട്ടിയയുടെ മാതാപിതാക്കള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച കുറിപ്പിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ നേരിയ കൊറോണ വൈറസ് രോഗലക്ഷണങ്ങള്‍ കാണിച്ചുവെന്നും പരിശോധനഫലം നിര്‍ഭാഗ്യവശാല്‍ പോസിറ്റീവായി എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.
'ഓണ്‍ലൈന്‍ ചൂതാട്ടം' പ്രോഹത്സഹിപ്പിച്ചു: തമന്നയെയും കോഹ്‌ലിയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം!!
'കഴിഞ്ഞ ദിവസം എന്റെ മാതാപിതാക്കള്‍ കൊറോണ വൈറസിന്റെ നേരിയ രോഗലക്ഷണങ്ങള്‍ കാണിച്ചു. മുന്കരുതലുകളുടെ ഭാഗമായി വീട്ടില്‍ എല്ലാവരും COVID 19 പരിശോധനയ്ക്ക് വിധേയരായി. നിര്‍ഭാഗ്യവശാല്‍ എന്റെ മാതാപിതാക്കളുടെ ഫലം പോസിറ്റീവായി വന്നു. അധികാരികളെ അറിയിച്ച ശേഷം ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.'' -തമന്ന കുറിപ്പില്‍ പറയുന്നു.
എത്ര തിരക്കിലും അത് മസ്റ്റാണ്!! സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി തമന്ന
എന്നാല്‍, താരമുള്‍പ്പടെയുള്ള മറ്റ് കുടുംബാംഗങ്ങളുടെ പരിശോധന ഫലം നെഗറ്റീവാണ്. മാതാപിതാക്കളുടെ ചികിത്സ നന്നായി പുരോഗമിക്കുകയാണെന്നും അവര്‍ വേഗം രോഗമുക്തി നേടാന്‍ നിങ്ങളുടെ അനുഗ്രഹം വേണമെന്നും താരം പറഞ്ഞു.