മുംബൈ: നടൻ സുശാന്ത്സിങ് രാജ്പുത്ത് ഈ ലോകത്ത് നിന്നും വിട പറഞ്ഞിട്ട് മൂന്നു വർഷം കഴിയുകയാണ്. എന്നിട്ടും യുവനടന്റെ അപ്രതീക്ഷിത വിയോഗത്തെ കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല. 2020 ജൂണ്‍ 14- നാണ് ബാന്ദ്രയിലെ വസതിയില്‍ സുശാന്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആ വർഷം തന്നെ ബിഹാര്‍ പോലീസില്‍ നിന്ന് സി.ബി.ഐ. കേസ് ഏറ്റെടുത്തെങ്കിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. അന്വേഷണ പുരോഗതിയെക്കുറിച്ച് ഒരു വിവരവും സി.ബി.ഐ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അന്ന് സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത ബാന്ദ്രപോലീസ് സിനിമാതാരങ്ങളുള്‍പ്പെടെ പലരേയും ചോദ്യം ചെയ്തിരുന്നുവെങ്കിലും വലിയ പ്രയോജനം ഉണ്ടായിരുന്നില്ല. പോസ്റ്റ്മോർട്ടം ഫലത്തിൽ ആത്മഹത്യയെന്നായിരുന്നു രേഖപ്പെടുത്തിയത്. ആന്തരികാവയവ പരിശോധന നടത്തിയ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദഗ്ധരും മരണത്തില്‍ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ല. സുശാന്തിന്റെ മാനേജര്‍ ദിശാസാലിയന്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചതിന് പിന്നാലെയായിരുന്നു ദുരൂഹ സാഹചര്യത്തിലുള്ള സുശാന്തിന്റെ മരണം.
ALSO READ: ഒപ്പന മണവാട്ടിയായി 120 വയസ്സുളള കുഞ്ഞിരുമ്മ: പറയാൻ നൂറ്റാണ്ടിന്‍റെ കഥകളും
രണ്ട് സംഭവങ്ങള്‍ക്കും ബന്ധമുണ്ടെന്ന് ആരോപണം ഉയരുകയും മഹാരാഷ്ട്രയിലെ പ്രമുഖനായ യുവരാഷ്ട്രീയനേതാവിനെ കേന്ദ്രീകരിച്ച് വിവാദം ഉയരുകയും ചെയ്തിരുന്നു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഉയർന്നു വന്നതിനാൽ തന്നെ ഈ സംഭവങ്ങൾ പ്രചാരണ വിഷയമായി മാറി. രാജ്പുത്തിന്റെ പിതാവിന്റെ പരാതിയിലാണ് ബിഹാര്‍ പോലീസ് അന്ന് കേസെടുത്തത്. പിന്നീട് സുപ്രീം കോടതി കേസ് സി.ബി.ഐയ്ക്ക് കൈമാറുകയായിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട ആരോപണവും സുശാന്ത് സിങ്ങിന്റെ മരണത്തില്‍ ഉയര്‍ന്നിരുന്നു. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി)സുശാന്ത്സിങ്ങിന്റെ പെണ്‍സുഹൃത്ത് റിയാചക്രവര്‍ത്തിയെയും ഇതിന്റെ ഭാഗമായി അറസ്റ്റുചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...