Tamil Movie : ധ്രുവ് വിക്രം മാരി സെൽവരാജ് ചിത്രത്തിൽ നായികയായി അനുപമ പരമേശ്വരൻ

Dhruv Vikram Maari Selvaraj Movie : ധ്രുവ് വിക്രത്തിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണിത്. സിനിമയുടെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Written by - Zee Malayalam News Desk | Last Updated : Mar 12, 2024, 06:01 PM IST
  • ചരിത്രത്തിനൊപ്പം സ്പോർട്സ് ഡ്രാമ ഴോണ്റെയിലാണ് ചിത്രം ഒരുക്കുന്നത്.
  • സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യ ഷെഡ്യൂൾ തൂത്തുക്കുടിയിൽ ആരംഭിക്കും
Tamil Movie : ധ്രുവ് വിക്രം മാരി സെൽവരാജ് ചിത്രത്തിൽ നായികയായി അനുപമ പരമേശ്വരൻ

ധ്രുവ് വിക്രം തന്റെ പുതിയ  ചിത്രത്തിനായി സംവിധായകൻ മാരി സെൽവരാജിനോടൊപ്പം ചേരുന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അക്കാര്യത്തിൽ സ്ഥിരീകരണവുമായി അണിയറപ്രവർത്തകർ രംഗത്തെത്തി.  ധ്രുവ് വിക്രം നായകനാകുന്ന മാരി സെൽവരാജ് ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. നീലം സ്റ്റുഡിയോസിന്റയും അപ്പ്ളോസ് സോഷ്യലിന്റെയും ബാനറിൽ സംവിധായകൻ പാ രഞ്ജിത്, അദിതി, ആനന്ദ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

ചരിത്രത്തിനൊപ്പം സ്പോർട്സ് ഡ്രാമ ഴോണ്റെയിലാണ് ചിത്രം ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യ ഷെഡ്യൂൾ തൂത്തുക്കുടിയിൽ ആരംഭിക്കും. തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്ന് ഒടുവിൽ രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതി നേടിയ ഒരു കായികതാരത്തിന്റെ യഥാർത്ഥ ജീവിത കഥയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

ALSO READ : Aattam Movie OTT : മികച്ച പ്രേക്ഷക പ്രതികരണം നേടിയ 'ആട്ടം' ഒടിടിയിൽ എത്തി; എവിടെ കാണാം?

ഈ വർഷം ഇറങ്ങിയ സൈറൻ എന്ന സിനിമയ്ക്ക് ശേഷം അനുപമ തമിഴിൽ അഭിനയിക്കുന്ന ചിത്രമാണിത്. നടിയുടെ കരിയറിലെ നാലാമത്തെ തമിഴ് ചിത്രമാണിത്. തെലുങ്ക് ഇൻഡ്ട്രിയിൽ സജീവമായ നടി അടുത്തിടെ തന്റെ പ്രതിഫലം വർധിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

സംവിധായകൻ പാ രഞ്ജിത്തിൻ്റെ നീലം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം 'ആദിത്യ വർമ്മ', 'മഹാൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്രുവ് വിക്രമിന്റെ  മൂന്നാമത്തെ ചിത്രമായിരിക്കും. 2024 മാർച്ച് 15-ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. പി ആർ ഓ പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News