20 ദിവസത്തേക്ക് ഇത്രയും രൂപയോ? നയൻതാര പ്രതിഫലം കൂട്ടിയോ?

ലേഡി സൂപ്പർ സ്റ്റാർ ബോളിവുഡിൽ ഷാരൂഖ് ഖാനൊപ്പവും അഭിനയിക്കാനൊരുങ്ങുകയാണ്

Written by - Zee Malayalam News Desk | Last Updated : Apr 13, 2022, 04:04 PM IST
  • ചില കാരണങ്ങൾ കൊണ്ട് സിനിമയിൽ നിന്നും മാറിയ നയൻസിൻറെ തിരിച്ച് വരവ് ഗംഭീരമായിരുന്നു
  • ബോളിവുഡിൽ ഷാരൂഖ് ഖാനൊപ്പവും അഭിനയിക്കാനൊരുങ്ങുകയാണ് താരം
  • മുൻപ് 3 കോടിയായിരുന്നു ഇതെങ്കിൽ നിലവിൽ ഇത് 5 കോടിയാണ്
20 ദിവസത്തേക്ക് ഇത്രയും രൂപയോ? നയൻതാര പ്രതിഫലം കൂട്ടിയോ?

മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് നയൻതാര സിനിമയിലേക്ക് എത്തുന്നത്. പിന്നീട് മോഹൻ ലാലിനൊപ്പം നാട്ടു രാജാവിലും അഭിനയിച്ചു. 
അയ്യ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച നയൻസ് ഇന്ന് തെന്നിന്ത്യൻ സിനിമയിലെ താര റാണിമാരിൽ ഒരാളാണ്. ഇടയിൽ ചില കാരണങ്ങൾ കൊണ്ട് സിനിമയിൽ നിന്നും മാറിയ നയൻസിൻറെ തിരിച്ച് വരവ് ഗംഭീരമായിരുന്നു.

ലേഡി സൂപ്പർ സ്റ്റാർ ബോളിവുഡിൽ ഷാരൂഖ് ഖാനൊപ്പവും അഭിനയിക്കാനൊരുങ്ങുകയാണ്. ഇതിനിടയിലാണ് നയൻതാരയുടെ പ്രതിഫലം സംബന്ധിച്ച പുതിയ വാർത്തകൾ പുറത്തു വരുന്നത്. മുൻപ് വാങ്ങിയിരുന്ന പ്രതിഫലത്തിൽ നിന്നും വ്യത്യസ്തമായി പകുതിക്ക് അടുതതായാണ് നയൻസ് പുതിയതായി വാങ്ങുന്ന തുക. മുൻപ് 3 കോടിയായിരുന്നു ഇതെങ്കിൽ നിലവിൽ ഇത് 5 കോടിയാണ്.

ജയം രവിയെ നായകനാക്കി അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. ഈ ചിത്രത്തിന് വേണ്ടി  തന്റെ പ്രതിഫലം അഞ്ച് കോടിയിൽ നിന്ന് 10 കോടി രൂപയായി വർധിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഇത് സംബന്ധിച്ച് ഇത് വരെയും കൂടുതൽ വാർത്തകൾ പുറത്ത് വന്നിട്ടില്ല.ഇത് സത്യമായാൽ തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി നയൻതാര മാറും.

അതേസമയം പുതിയ ചിത്രത്തിൻറെ പ്രമേയം തന്നെ വളരെ വ്യത്യസ്തമാണെന്നാണ് വാർത്തകൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത ആഴ്ച ആരംഭിക്കാനാണ് പദ്ധതി. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം  എന്തായാലും ഇത് വരെ എത്തിയിട്ടില്ല.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News