Happy Birthday Nani: ഈച്ച എന്ന് ചിത്രം റിലീസിന് എത്തിയില്ലായിരുന്നെങ്കില്‍, അറിയാതെ പോകുമായിരുന്ന നടൻ

മണിരത്‌നത്തിന്റെ ചിത്രങ്ങള്‍ കണ്ട് പ്രചോദനം കൊണ്ട ആ കൊച്ചു പയ്യന് സിനിമയില്‍ സംവിധായകന്‍ ആകണമെന്നായിരുന്നു ആഗ്രഹം

Written by - Zee Malayalam News Desk | Last Updated : Feb 24, 2022, 06:12 AM IST
  • 2011-ൽ മികച്ച നടനുള്ള വിജയ് അവാർഡ് അദ്ദേഹത്തിൻറെ വെപ്പം എന്ന ചിത്രത്തന് ലഭിച്ചു
  • ഡി ഫോർ ഡോപിഡി എന്ന ചിത്രത്തിലാണ് നാനി ആദ്യമായി നിർമ്മാതാവാകുന്നത്
  • ഗണ്ഡാ നവീന്‍ ബാബു എന്നാണ് യഥാര്‍ഥ പേരെങ്കിലും നാനി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്
Happy Birthday Nani: ഈച്ച എന്ന് ചിത്രം റിലീസിന് എത്തിയില്ലായിരുന്നെങ്കില്‍, അറിയാതെ പോകുമായിരുന്ന നടൻ

ഈച്ച എന്ന് ചിത്രം റിലീസിന് എത്തിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ നാനി എന്ന നടൻ മലയാളത്തിൽ അറിയപ്പെടുമോ എന്ന് സംശയമുണ്ട്. ഗണ്ഡാ നവീന്‍ ബാബു എന്നാണ് യഥാര്‍ഥ പേരെങ്കിലും നാനി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. തെലുഗില്‍ അഷ്ട ചമ്മ എന്ന ചിത്രത്തിലൂടെയാണ് നാനി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഭീമിലി,കബഡി ജാട്ടു എന്ന ചിത്രങ്ങളും നാനിയുടേതായി എത്തി.

മണിരത്‌നത്തിന്റെ ചിത്രങ്ങള്‍ കണ്ട് പ്രചോദനം കൊണ്ട ആ കൊച്ചു പയ്യന് സിനിമയില്‍ സംവിധായകന്‍ ആകണമെന്നായിരുന്നു ആഗ്രഹം. ആദ്യ സിനിമയില്‍ ക്ലാപ്പ് ഡയറ്കടായിരുന്ന നാനി പിന്നീട് നടനും,നിര്‍മ്മാതവുമെല്ലാമായി.

ഡി ഫോർ ഡോപിഡി എന്ന ചിത്രത്തിലാണ് നാനി ആദ്യമായി നിർമ്മാതാവാകുന്നത്. രാജ് നിടിമൊരു,ഡികെ കൃഷ്ണ എന്നിവർക്കൊപ്പമായിരുന്നു ഇത്. ബോക്സ് ഒാഫീസിൽ വിജയമായിരുന്ന ചിത്രത്തിന് ശേഷം അവെ എന്ന സിനിമ പ്രോഡക്ഷൻ സംരംഭകത്തിന് അദ്ദേഹം തുടക്കം കുറിച്ചു. ബിഗ് ബോസ് സിസൺ-2 തെലുഗിൽ അവതാരകനായും അദ്ദേഹം എത്തിയിട്ടുണ്ട്.

2011-ൽ മികച്ച നടനുള്ള വിജയ് അവാർഡ് അദ്ദേഹത്തിൻറെ വെപ്പം എന്ന ചിത്രത്തന് ലഭിച്ചു. ദക്ഷിണേന്ത്യൻ അന്താരാഷ്ര സിനിമ അവാർഡ് ജേഴ്സി& ഗ്യാങ്ങ് ലീഡറിന് കഴിഞ്ഞ വർഷം ലഭിച്ചു. ഇതിൽ തന്നെ നെഗറ്റീവ് റോൾ, മികച്ച എൻറർ ടെയിനർ, നെഗറ്റീവ് റോൾ എന്നിയാണ് ലഭിച്ച മറ്റ് പ്രധാന അവാർഡുകൾ.

1984-ൽ ഹൈദരാബാദിലാണ് നാനിയുടെ ജനനം.  സെൻറ് അൽഫോൺസാ ഹൈസ്കൂൾ, നാരായണ ജൂനിയർ കോളേജ്, വെസ്ലി കോളേജ് എന്നിവടങ്ങളിൽ നിന്നും വിദ്യഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. 2012-ൽ നാനി അഞ്ജനയെ വിവാഹം കഴിച്ചു ഇവർക്ക് ഏക മകൻ അർജുൻ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News