Thallumaala Movie OTT : തല്ലുമാല ഈ ഓണത്തിന് ഒടിടിയിൽ എത്തിയേക്കും; ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സിന്?

Thallumaala Movie OTT Latest Update : റിപ്പോർട്ടുകൾ അനുസരിച്ച് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത്.  ചിത്രം ആഗസ്റ്റ് 12 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Aug 14, 2022, 01:50 PM IST
  • റിപ്പോർട്ടുകൾ അനുസരിച്ച് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത്.
  • ചിത്രം ആഗസ്റ്റ് 12 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്.
  • ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഖാലിദ് റഹ്മാനാണ്.
  • ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത് കല്യാണി പ്രിയദർശനാണ്.
Thallumaala Movie OTT : തല്ലുമാല ഈ ഓണത്തിന് ഒടിടിയിൽ എത്തിയേക്കും; ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സിന്?

ടോവിനോയുടെ ഏറ്റവും പുതിയ ചിത്രം തല്ലുമാല ഈ വർഷം ഓണത്തിന് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ അനുസരിച്ച് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത്. ചിത്രം ആഗസ്റ്റ് 12 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. മികച്ച പ്രതികരണം നേടിയ ചിത്രം വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഖാലിദ് റഹ്മാനാണ്. ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത് കല്യാണി പ്രിയദർശനാണ്. ചിത്രത്തിൽ  ബീപാത്തു എന്ന കഥാപാത്രമായി ആണ് കല്യാണി പ്രിയദർശൻ എത്തുന്നത്.  പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ തല്ലുമാലയ്ക്ക് സാധിച്ചിരുന്നു. 

ചിത്രത്തിലെ കണ്ണിൽ പെട്ടൊളെയെന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.  ഇംഗ്ലീഷിലും അറബിയിലും മലയാളത്തിലുമായി ആണ് ഈ ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് മു.റിയും ഇർഫാന ഹമ്മീദും ചേർന്നാണ്. ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു വിജയിയും ഇർഫാന ഹമീദും ചേർന്നാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പ്രധാനമായും ദുബായിയിൽ ആണ് നടത്തിയത്. കൂടാതെ മണവാളൻ ത​ഗ് എന്ന ക്യാപ്ഷനോടെ ഇറങ്ങിയ പ്രോമോ സോങ്ങും സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു.'

ALSO READ: Thallumala Song: മണവാളൻ ത​ഗ്; തല്ലുമാലയിലെ പ്രോമോ സോങ് പുറത്തുവിട്ടു

ടൊവിനോയും കല്യാണിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് തല്ലുമാല.  ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് വളരെ വൈബ്രന്റ് കളറുകളിലായിരുന്നു എത്തിയത്. ഇതേ അനുഭവം തന്നെയായിരിക്കും സിനിമയും നൽകിയതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് എന്ന ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രാഹകൻ ജിംഷി ഖാലിദാണ്.  ചിത്രത്തിന് മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവീനോയ്ക്കും കല്യാണിയ്ക്കും പുറമെ ഷൈൻ ടോം ചാക്കോ, ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News