Thiruchitrambalam: "നിത്യ മേനോനെ പോലെയൊരു ഫ്രണ്ട് എല്ലാ പുരുഷൻമാരുടെയും ആഗ്രഹം"; തിരുചിത്രമ്പലം ആദ്യ ഷോ കഴിയുമ്പോൾ പ്രേക്ഷക പ്രതികരണം

ഒരുപാട് നാളുകളായി കാണാൻ ആഗ്രഹിച്ച ധനുഷിനെ ഈ പടത്തിൽ കാണാൻ സാധിക്കുമെന്നും  ഒരു ഫാമിലി കോമഡി എന്റർടെയിനർ ചിത്രം ആണെന്നും  അഭ്യർത്ഥിക്കുകയാണ് ധനുഷ് ആരാധകർ.

Written by - Zee Malayalam News Desk | Last Updated : Aug 18, 2022, 12:41 PM IST
  • ധനുഷ് - അനിരുദ്ധ് കൂടി ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്
  • ആദ്യ ഷോ കഴിയുമ്പോൾ പ്രേക്ഷകരും സന്തോഷത്തിലാണ്.
  • ഒരുപാട് നാളുകളായി കാണാൻ ആഗ്രഹിച്ച ധനുഷിനെ ഈ പടത്തിൽ കാണാൻ സാധിക്കുമെന്നും ആരാധകർ
Thiruchitrambalam: "നിത്യ മേനോനെ പോലെയൊരു ഫ്രണ്ട് എല്ലാ പുരുഷൻമാരുടെയും ആഗ്രഹം"; തിരുചിത്രമ്പലം ആദ്യ ഷോ കഴിയുമ്പോൾ പ്രേക്ഷക പ്രതികരണം

യാരടി നി മോഹിനി എന്ന ചിത്രത്തിന് ശേഷം ധനുഷ് - മിത്രൻ ജവഹർ ഒന്നിക്കുന്ന തിരുചിത്രമ്പലത്തിന് വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. ധനുഷ് - അനിരുദ്ധ് കൂടി ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. ചിത്രത്തിന്റെ ആദ്യ ഷോ കഴിയുമ്പോൾ പ്രേക്ഷകരും സന്തോഷത്തിലാണ്. പ്രതീക്ഷിച്ചത് എന്താണോ അതിനേക്കാൾ ചിത്രം രസകരമാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.

ഒരുപാട് നാളുകളായി കാണാൻ ആഗ്രഹിച്ച ധനുഷിനെ ഈ പടത്തിൽ കാണാൻ സാധിക്കുമെന്നും ആരാധകർ പറയുന്നു. ഒരു ഫാമിലി കോമഡി എന്റർടെയിനർ ചിത്രം ആണെന്നും അതുകൊണ്ട് തന്നെ ഫാമിലി തീയേറ്ററിൽ തന്നെ വന്ന് സിനിമ കാണണമെന്ന് അഭ്യർത്ഥിക്കുകയാണ് ധനുഷ് ആരാധകർ.

Also Read: ഇന്ന് ശ്രീകൃഷ്ണ ജയന്തി; പതിനായിരത്തിലേറെ കേന്ദ്രങ്ങളിൽ ശോഭായാത്ര നടക്കും

ധനുഷിനെക്കാൾ ആരാധകർ എടുത്ത് പറയുന്നത് നിത്യ മേനോന്റെ പ്രകടനമാണ്. നിത്യ മേനോനെ പോലെയൊരു ഫ്രണ്ട് എല്ലാ ആണുങ്ങളും ആഗ്രഹിക്കുന്നതാണ് . ഈ സിനിമ കണ്ട് കഴിയുമ്പോൾ അങ്ങനെയൊരു ഫ്രണ്ട് ഉണ്ടെങ്കിൽ ഉടനെ അവരെ വിളിച്ചിരിക്കും. വിഐപി എന്ന ചിത്രം പോലെ തന്നെ തിരുചിത്രമ്പലം മാറാനും സാധ്യത ഉണ്ടെന്നാണ് ആരാധകരുടെ പക്ഷം. ഭാരതിരാജയുടെ പ്രകടനവും എടുത്ത് സൂചിപ്പിക്കുന്നുണ്ട് പ്രേക്ഷകർ. ഫ്രണ്ട്ഷിപ്പിൽ കഥ പറയുന്ന ചിത്രത്തിന് എല്ലാ വയസ്സിലുള്ളവർക്കും ഇഷ്ടപ്പെടുമെന്നും ഇവർ അഭിപ്രായപ്പെടുന്നു.

എന്നാൽ മറുഭാഗത്ത് ചിത്രം ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ ധനുഷ് ആരാധകരുമുണ്ട്. "ധനുഷിന് വേണ്ടിയാണ് ആദ്യ ഷോ തന്നെ കാണാൻ വന്നത് എന്നാൽ ചിത്രം പോര..പഴയ കഥ വീണ്ടും ആവേദിക്കുന്നതുപോലെയാണ് ഇരുന്നത്" ഇതായിരുന്നു ഒരു ആരാധകന്റെ അഭിപ്രായം. "
"നല്ലപോലെ ബോർ അടിച്ചു.. ധനുഷിൽ നിന്ന് പ്രതീക്ഷിച്ചത് ഇതല്ല. "ഇതായിരുന്നു മറ്റൊരു ആരാധകന്റെ അഭിപ്രായം. എന്നിരുന്നാലും ആദ്യ ഷോ കഴിയുമ്പോൾ ഒരു ഫാമിലി സിനിമയാണ് തിരുചിത്രമ്പലം എന്ന കാര്യമാണ് സിനിമ കണ്ട പ്രേക്ഷകരുടെ അഭിപ്രായം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News