Veekam Ott Update: ധ്യാൻ ശ്രീനിവാസന്റെ 'വീകം' ഒടിടിയിലെത്തുന്നു; എവിടെ, എപ്പോൾ കാണാം?

Veekam Ott Release Date: സീ5 ആണ് വീകത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. സാറ്റ്ലൈറ്റ് റൈറ്റ്സ് സീ കേരളത്തിനും.

Written by - Zee Malayalam News Desk | Last Updated : Jan 28, 2023, 01:27 PM IST
  • 2022 ഡിസംബർ 9 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു.
  • സീ5ൽ ഫെബ്രുവരി മൂന്ന് മുതൽ സ്ട്രീം ചെയ്ത് തുടങ്ങുമെന്നാണ് റിപ്പോർട്ട്.
  • സാഗർ ഹരിയാണ് ചിത്രത്തിന്റെ സംവിധായകൻ.
Veekam Ott Update: ധ്യാൻ ശ്രീനിവാസന്റെ 'വീകം' ഒടിടിയിലെത്തുന്നു; എവിടെ, എപ്പോൾ കാണാം?

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ ചിത്രമാണ് വീകം. 2022 ഡിസംബർ 9 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സീ5ൽ ഫെബ്രുവരി മൂന്ന് മുതൽ സ്ട്രീം ചെയ്ത് തുടങ്ങുമെന്നാണ് റിപ്പോർട്ട്. സാഗർ ഹരിയാണ് ചിത്രത്തിന്റെ സംവിധായകൻ. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു അവതരിപ്പിച്ച് ഷീലു എബ്രഹാമാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിൽ ഷീലു എബ്രഹാം ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട്.

കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ ഹരി സംവിധാനം ചെയ്ത ചിത്രമാണ് വീകം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും സാഗർ ഹരിയാണ്. ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസനെയും ഷീലു എബ്രഹാമിനെയും കൂടാതെ അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ധനേഷ് രവീന്ദ്രനാഥ്‌ ആണ് ഛായാ​ഗ്രാഹകൻ. എഡിറ്റിംഗ് ഹരീഷ് മോഹൻ. സംഗീതം സംവിധാനം നിർവഹിച്ചത് വില്യംസ് ഫ്രാൻസിസാണ്.

Also Read: Pathaan: കശ്മീരിൽ 32 വർഷത്തിന് ശേഷം 'ഹൗസ്ഫുൾ' ബോർഡ്; പത്താൻ ആവേശം തുടരുന്നു

കലാസാംവിധാനം- പ്രദീപ്‌ എം.വി, പ്രൊജക്റ്റ്‌ ഡിസൈൻ- ജിത്ത് പിരപ്പൻകോഡ്, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- അമൽ ചന്ദ്രൻ, ഫിനാൻസ് കൺട്രോളർ- അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സനു സജീവൻ, ക്രീയേറ്റീവ് കോർഡിനേറ്റർ- മാർട്ടിൻ ജോർജ് അറ്റവേലിൽ, അസോസിയേറ്റ് ഡയറക്ടർസ്- സംഗീത് ജോയ്, സക്കീർ ഹുസൈൻ, മുകേഷ് മുരളി, ഡിസൈൻ- പ്രമേഷ് പ്രഭാകർ, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- സന്തോഷ് പട്ടാമ്പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News