ഹൃദയത്തിൽതൊട്ട് ആയുഷ്; പാട്ട് വൈറലായതിന് പിന്നാലെ വിനീത് ശ്രീനിവാസന്റെ ഫോൺകോൾ

അമ്മ മൊബൈലിൽ വച്ചു കേൾക്കുന്ന പാട്ട് കേട്ടാണ് ആയുഷ് പാട്ടൊക്ക പഠിക്കുന്നത്. വെറും 2 മാസം മാത്രമേ സംഗീതം പഠിക്കാൻ ആയുഷിന് സാധിച്ചിട്ടുള്ളൂ.

Written by - Bhavya Parvati | Edited by - Jenish Thomas | Last Updated : Apr 11, 2022, 08:54 PM IST
  • ചാലക്കുടിക്കാരനായ ഈ കൊച്ചു മിടുക്കൻ സെന്റ് ആന്റണീസ് യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.
  • അച്ഛനും അമ്മയും അനിയനുമടങ്ങിയ കൊച്ചു കുടുംബം.
  • അമ്മ മൊബൈലിൽ വച്ചു കേൾക്കുന്ന പാട്ട് കേട്ടാണ് ആയുഷ് പാട്ടൊക്ക പഠിക്കുന്നത്.
  • വെറും 2 മാസം മാത്രമേ സംഗീതം പഠിക്കാൻ ആയുഷിന് സാധിച്ചിട്ടുള്ളൂ.
ഹൃദയത്തിൽതൊട്ട് ആയുഷ്; പാട്ട് വൈറലായതിന് പിന്നാലെ വിനീത് ശ്രീനിവാസന്റെ ഫോൺകോൾ

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഹൃദയം സിനിമയിലെ ദർശന എന്ന പാട്ട് പാടി  നമ്മുടെ ഹൃദയത്തിലേക്ക് ചേക്കേറിയ ഒരു കുഞ്ഞു മുഖമുണ്ട്. അത് അതികമാരും മറന്ന് കാണില്ല, ക്ലാസ് റൂമിലിരുന്ന് പാട്ട് പാടിയപ്പോൾ നിഷ ടീച്ചറും സാന്ദ്ര ടീച്ചറും മൊബൈലിൽ റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതതോട് കൂടി നാലാം ക്ലാസുകാരനായ ആയുഷ് എന്ന ഈ കൊച്ചു മിടുക്കന്റെ ജീവിതം തന്നെ മാറി മറിഞ്ഞു.

ഇതിനോടകം തന്നെ ഒരുപാട്  മലയാളികളാണ് ആയുഷിന്റെ പാട്ടിനെയും ആയുഷിനെയും ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ ഈ കുഞ്ഞു താരത്തിന്റെ അതികം വിശേഷങ്ങൾ ഒന്നും ആർക്കും അറിയില്ല.

ALSO READ : Joby Interview : "എന്റെ കുറവുകളെ ഞാൻ പോസിറ്റീവ് ആയി മാത്രമേ കണ്ടിട്ടുളളു"; വിശേഷങ്ങൾ പങ്കുവെച്ച് ജോബി

ചാലക്കുടിക്കാരനായ ഈ കൊച്ചു മിടുക്കൻ സെന്റ് ആന്റണീസ് യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. അച്ഛനും അമ്മയും അനിയനുമടങ്ങിയ കൊച്ചു കുടുംബം. 

അമ്മ മൊബൈലിൽ വച്ചു കേൾക്കുന്ന പാട്ട് കേട്ടാണ് ആയുഷ് പാട്ടൊക്ക പഠിക്കുന്നത്. വെറും 2 മാസം മാത്രമേ സംഗീതം പഠിക്കാൻ ആയുഷിന് സാധിച്ചിട്ടുള്ളൂ. കോവിഡ് വന്നതിനു ശേഷം പിന്നെ പാട്ട് പഠിക്കാൻ പോവാൻ സാധിച്ചില്ലെന്നു കുറച്ച് സങ്കടത്തോടെയാണ് ആയുഷ് പറയുന്നത്. 

ALSO READ : സിനിമയിൽ നിന്നും മാറിയതല്ല; അവസരങ്ങൾ കുറഞ്ഞതാണ്, പുതിയ തലമുറക്കൊപ്പമുണ്ട്- മനസ്സ് തുറന്ന് നടൻ പ്രേംകുമാർ

പാട്ടുകാരിൽ ഏറ്റവും ഇഷ്ടം ഹരിശങ്കർ സാറിനെയാണെന്നാണ് ആയുഷ് പറയുന്നത്. തുടർന്ന് പാട്ട് പഠിക്കണമെന്നും വലിയ പാട്ടുകാരൻ ആകണമെന്നുമാണ് ഈ കൊച്ചു മിടുക്കന്റെ ആഗ്രഹം. 

ലാലേട്ടന്റെ കട്ട ഫാൻ ആണ് ആയുഷ്. ചാലക്കുടിയെ കുറിച്ച് ചോദിക്കുമ്പോൾ മണിച്ചേട്ടന്റെ നാടാണെന്നും മണിച്ചേട്ടൻ ഞങ്ങളുടെ ഹീറോ ആണെന്നുമാണ് കുഞ്ഞു ആയുഷ് പറയുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News