WCC: മാറ്റങ്ങൾ അനിവാര്യമാണ്; ലൈം​ഗിക അതിക്രമങ്ങൾ പോലെ തന്നെ ​ഗൗരവമുള്ളതാണ് തൊഴിലിടത്തെ ലിം​ഗ വിവേചനമെന്ന് ഡബ്ല്യുസിസി

WCC Hema Committee Report: ലൈം​ഗിക അതിക്രമങ്ങൾ പോലെ തന്നെ ​ഗൗരവമുള്ളതാണ് തൊഴിലിടത്തെ ലിം​ഗ വിവേചനമെന്ന് വിമൻ ഇൻ സിനിമാ കളക്ടീവ്.

Written by - Zee Malayalam News Desk | Last Updated : Sep 1, 2024, 06:40 PM IST
  • തൊഴിലിടത്തെ ലിംഗ സമത്വത്തിനായി സർക്കാരും സംഘടനകളും ഒന്നിച്ചുനിൽക്കേണ്ട സമയം
  • സിനിമ വ്യവസായത്തെ ഒന്നിച്ച് പുനർനിർമിക്കാമെന്നും ഡബ്ല്യുസിസി
WCC: മാറ്റങ്ങൾ അനിവാര്യമാണ്; ലൈം​ഗിക അതിക്രമങ്ങൾ പോലെ തന്നെ ​ഗൗരവമുള്ളതാണ് തൊഴിലിടത്തെ ലിം​ഗ വിവേചനമെന്ന് ഡബ്ല്യുസിസി

Women in Cinema Collective: മലയാള സിനിമാ മേഖലയിൽ മാറ്റങ്ങൾ അനിവാര്യമെന്ന് ഡബ്ല്യുസിസി. ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സ്ത്രീകൾ മൗനം വെടിഞ്ഞു. സ്ത്രീകൾ തൊഴിലിടത്തെ ചൂഷണങ്ങൾ തിരിച്ചറിഞ്ഞ് അടയാളപ്പെടുത്താനും മുന്നോട്ട് വന്നു.

ലൈം​ഗികാതിക്രമം പോലെ തന്നെ ​ഗൗരവമുള്ളതാണ് തൊഴിലിടത്തെ ലിം​ഗവിവേചനവുമെന്ന് ഡബ്ല്യുസിസി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. തൊഴിലിടത്തെ ലിംഗ സമത്വത്തിനായി സർക്കാരും സംഘടനകളും ഒന്നിച്ചുനിൽക്കേണ്ട സമയം ആണിത്. സിനിമ വ്യവസായത്തെ ഒന്നിച്ച് പുനർനിർമിക്കാമെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.

ALSO READ: ‘അമ്മ’യിലെ കൂട്ടരാജിയിൽ പ്രതികരിച്ച് ഡബ്ല്യുസിസി

'ഹോട്ടലിൽ വച്ച് മോശമായി പെരുമാറി'; മുകേഷിനെതിരെ വീണ്ടും കേസ്

തൃശൂർ: നടനും എംഎൽഎയുമായ എം മുകേഷിനെതിരെ തൃശൂർ വടക്കാഞ്ചേരിയിലും കേസ്. 13 വർഷം മുൻപ് 2011ൽ സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലിൽ താമസിക്കവേ മുകേഷ് മോശമായി പെരുമാറിയെന്നാണ് പരാതി.

നാടകമേ ഉലകം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ മുകേഷ് കയറിപ്പിടിച്ചുവെന്ന മൊഴി അന്വേഷണസംഘം വടക്കാഞ്ചേരി പോലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വടക്കാഞ്ചേരി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

വടക്കാഞ്ചേരി പോലീസ് കേസ് എടുത്തെങ്കിലും പ്രത്യേക സംഘമാണ് തുടർ അന്വേഷണങ്ങൾ നടത്തുക. നടി പരാമർശിച്ച ഹോട്ടലിൽ ഇത് സംബന്ധിച്ച് പോലീസ് സംഘം വിളിച്ച് അന്വേഷിച്ചിരുന്നു. കേസ് എടുത്ത കാര്യം സ്ഥിരീകരിച്ചെങ്കിലും വടക്കാ‍ഞ്ചേരി പോലീസ് ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണം നടത്തിയിട്ടില്ല. ലൈം​ഗികാതിക്രമ കേസിൽ മുകേഷിനെ പ്രത്യേക അന്വേഷണ സംഘം, ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News