WCC: 'മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം, പുതുവിപ്ലവം സൃഷ്ടിക്കാം'; ‘അമ്മ’യിലെ കൂട്ടരാജിയിൽ പ്രതികരിച്ച് ഡബ്ല്യൂസിസി

ഹേമ കമ്മിറ്റി റിപ്പോർട്ടിനും താരങ്ങൾക്കുമെതിരായ ആരോപണങ്ങൾക്കും പിന്നാലെയാണ് അമ്മ അം​ഗങ്ങൾ രാജിവെച്ചത്.  

Written by - Zee Malayalam News Desk | Last Updated : Aug 27, 2024, 09:52 PM IST
  • 'പുനരാലോചിക്കാം, പുനർനിർമ്മിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം.
  • നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാം' - എന്നായിരുന്നു ഡബ്ല്യു സി സി ഫേസ്‌ബുക്കിൽ കുറിച്ചത്.
WCC: 'മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം, പുതുവിപ്ലവം സൃഷ്ടിക്കാം';  ‘അമ്മ’യിലെ കൂട്ടരാജിയിൽ പ്രതികരിച്ച് ഡബ്ല്യൂസിസി

കൊച്ചി: താര സംഘടനായ ‘അമ്മ’യുടെ ഭരണസമിതി പിരിച്ചുവിട്ടതിന് പിന്നാലെ പ്രതികരണവുമായി വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യു സി സി). 'പുനരാലോചിക്കാം, പുനർനിർമ്മിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാം' - എന്നായിരുന്നു ഡബ്ല്യു സി സി ഫേസ്‌ബുക്കിൽ കുറിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചത്. വളരെ ഞെട്ടിക്കുന്നതായിരുന്നു ഭരണസമിതി പിരിച്ചുവിട്ട തീരുമാനം. ഹേമ കമ്മിറ്റി റിപ്പോർട്ടും താരങ്ങൾക്കെതിരെയുണ്ടായ വെളിപ്പെടുത്തലുകളുടെയും കൂടി പശ്ചാത്തലത്തിലായിരുന്നു കൂട്ടരാജി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് പ്രമുഖ താരങ്ങൾക്കെതിരെ ആരോപണങ്ങളുമായി രം​ഗത്തെത്തിയത്. 

Also Read: AMMA Executive: ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുന്നുവെന്ന് മോഹൻലാൽ; പിന്നാലെ കൂട്ടരാജി, 'അമ്മ' ഭരണസമിതി പിരിച്ചു വിട്ടു

 

കൂടുതൽ താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉയർന്നതോടെ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിൻ സെക്രട്ടറി ബാബുരാജ് സ്ഥാനമൊഴിയണമെന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. ആരോപണങ്ങൾ ഉയർന്ന താരങ്ങൾ സ്ഥാനമൊഴിയണമെന്നായിരുന്നു വനിതാ അം​ഗങ്ങളും ആവശ്യപ്പെട്ടത്. ആരോപണവിധേയരോട് അമ്മ വിശദീകരണം ചോദിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News