Barroz Release Update: ബറോസ് ഇനി നീട്ടില്ല; സെപ്റ്റംബറിൽ റിലീസ്? റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

മോഹന്‍ലാല്‍ ആണ് ബറോസിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വാസ്‌കോഡി ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് മോഹൻലാലിന്റെ കഥാപാത്രം  

Written by - Zee Malayalam News Desk | Last Updated : Jun 12, 2024, 05:16 PM IST
  • ഏകദേശം 170 ദിവസത്തോളം നീണ്ടുനിന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സന്തോഷ് ശിവനാണ്.
  • ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുങ്ങുന്നത്.
Barroz Release Update: ബറോസ് ഇനി നീട്ടില്ല; സെപ്റ്റംബറിൽ റിലീസ്? റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചിത്രം എപ്പോൾ റിലീസിനെത്തും ഇനിയും വൈകുമോ എന്നാണ് ആരാധകരുടെ ചോദ്യം. ബറോസ് ഇനിയും വൈകില്ലെന്നും സെപ്റ്റംബറിൽ ഓണം റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ പല തവണ റിലീസ് മാറ്റിവച്ച ചിത്രം സെപ്റ്റംബറിൽ ഇറങ്ങുമോ എന്ന സംശയം ആരാധകർക്കുണ്ട്. 

മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വാസ്‌കോഡി ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമായാണ് മോഹന്‍ലാല്‍ എത്തുക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും ഫാര്‍സ് ഫിലിംസും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് പുറത്തും ചിത്രം വിതരണത്തിന് എത്തിക്കുന്നത്. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്.

Also Read: Oru Smartphone Pranayam: ഒരു സ്മാർട്ട് ഫോൺ പ്രണയം; വിനീത് ശ്രീനിവാസനും ആരതിപ്പൊടിയും ആലപിച്ച ഗാനം പുറത്തിറങ്ങി, ചിത്രം ജൂൺ 21ന് തിയേറ്ററുകളിലേക്ക്

 

2019 ഏപ്രിലിലാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏകദേശം 170 ദിവസത്തോളം നീണ്ടുനിന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സന്തോഷ് ശിവനാണ്. ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുങ്ങുന്നത്. എഡിറ്റിംഗ് - ശ്രീകര്‍ പ്രസാദ്, സംഗീതം - ലിഡിയന്‍ നാദസ്വരം, പശ്ചാത്തല സംഗീതം - മാര്‍ക്ക് കിലിയന്‍, ക്രിയേറ്റീവ് ഹെഡ് - ടി.കെ രാജീവ് കുമാര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News