ഐസിസി മെൻസ് ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം നേടി സീ

മത്സരങ്ങൾ ഡിസ്നി ഹോട്ട് സ്റ്റാറിൽ തുടർന്നും സംപ്രേക്ഷണം ചെയ്യും. ഐസിസി ഇതിന് തത്ത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 30, 2022, 07:43 PM IST
  • ഐസിസി ഇതിന് തത്ത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്
  • നാല് വർഷത്തേക്കാണ് കരാർ
  • ഇന്ത്യൻ മാധ്യമ രംഗത്തെ തന്നെ ആദ്യത്തെ ചുവട് വെയ്പ്പായിരിക്കും ഇതെന്ന് സീ ഗ്രൂപ്പ് എംഡി
ഐസിസി മെൻസ് ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം നേടി സീ

മുംബൈ: ഐസിസി മെൻസ് അണ്ടർ -19 ക്രിക്കറ്റ് ടൂർണമെൻറുകളുടെ സംപ്രേക്ഷണാവകാശം നേടി സീ. ഡിസ്നി ഹോട്ട് സ്റ്റാറുമായി സഹകരിച്ചായിരിക്കും സീ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുക. മത്സരങ്ങൾ ഡിസ്നി ഹോട്ട് സ്റ്റാറിൽ തുടർന്നും സംപ്രേക്ഷണം ചെയ്യും. ഐസിസി ഇതിന് തത്ത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്.

നാല് വർഷത്തേക്കാണ് കരാർ. ഇതോടെ  ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പ് (2024, 2026), ഐസിസി പുരുഷ ചാമ്പ്യൻസ് ട്രോഫി (2025), ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് (2027) എന്നിവയുൾപ്പെടെയുള്ളവയുടെ മത്സരങ്ങളുടെ ടെലിവിൽ സംപ്രേക്ഷണ അവകാശവും സീയ്ക്ക് തന്നെ ആയിരിക്കും.

അതേസമയം ഇന്ത്യൻ മാധ്യമ രംഗത്തെ തന്നെ ആദ്യത്തെ ചുവട് വെയ്പ്പായിരിക്കും ഇതെന്ന് സീ ഗ്രൂപ്പ് എംഡിയും സീഇഒയുമായ പുനീത് ഗോയങ്ക് പറഞ്ഞു. ഡിസ്നി ഹോട്ട് സ്റ്റാറുമായുള്ള തങ്ങളുടെ  പ്രവർത്തനം സീയുടെ സ്പോർട്സ് ബിസിനസിലെ ഉൾക്കാഴ്ചയെ ആണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ദശാബ്ദത്തിലേറെയായി വിനോദ മാധ്യമ മേഖലയിലെ ഒരു മുൻനിര കമ്പനിയാണ് ZEE.രാജ്യത്തുടനീളമുള്ള ശക്തമായ ചാനൽ നെറ്റ്വർക്ക് വഴി കാഴ്ചക്കാർക്കും മികച്ച ദൃശ്യാനുഭവമാണ് സീ ഒരുക്കുന്നത്. അന്തരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ കൂടി തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിലൂടെ വീണ്ടും പ്രേക്ഷകരുമായുള്ള ബന്ധത്തെ ഊട്ടി ഉറപ്പിക്കുകയാണ് ഒരിക്കൽ കൂടി  സീ.

അതേസമയം 2023-27 വർഷത്തെ മത്സരങ്ങളുടെ അവകാശം സ്വന്തമാക്കിയതോടെ ഡിസ്നി ഹോട്ട് സ്റ്റാർ ക്രിക്കറ്റ് സംപ്രേക്ഷണ മേഖലയിൽ വീണ്ടു തങ്ങളുടെ ശക്തി ഉറപ്പിക്കുന്നതായും  പ്രേക്ഷകർക്ക് നൽകി വന്നിരുന്ന സേവനങ്ങൾ ഒരിക്കൽ കൂടി ശക്തിപ്പെടുത്തുന്നതായും ഡിസ്നി ഹോട്ട് സ്റ്റാർ കൺട്രി മാനേജർ കെ മാധവനും വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഐസിസി ഡിജിറ്റൽ അവകാശങ്ങൾ കൂടി സ്വന്തമാവുന്നതോടെ ഡിസ്നി സ്റ്റാർ ഇന്ത്യയിലെ സ്പോർട്സിന്റെ  ഫസ്റ്റ് ഓപ്ഷന്‍ എന്ന പേര് പിന്നെയും നിലനിർത്തുകയാണ്.നിലവിൽ IPL (2023-27), ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ടെലിവിഷൻ, ഡിജിറ്റൽ അവകാശങ്ങൾ (2023-2030), ടെലിവിഷൻ, ഡിജിറ്റൽ BCCI അവകാശങ്ങൾ (2023), ക്രിക്കറ്റ് ടെലിവിഷൻ, ഡിജിറ്റൽ അവകാശങ്ങൾ എന്നിവയും ഉൾപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News