UAE On Arrival Visa: വിസ ഓൺ അറൈവൽ ലിസ്റ്റ് പുറത്തുവിട്ട് യുഎഇ, 87 രാജ്യക്കാര്‍ക്ക് പ്രീ എന്‍ട്രി വിസയില്ലാതെ പ്രവേശിക്കാം

UAE On Arrival Visa:  110 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍കൂര്‍ വിസ ആവശ്യമാണ്. വിസ നിബന്ധനകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ്  വഴി അറിയാം. 

Written by - Zee Malayalam News Desk | Last Updated : Mar 20, 2024, 12:49 AM IST
  • GCC പൗരന്മാര്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കാന്‍ വിസയോ സ്പോണ്‍സര്‍ഷിപ്പോ ആവശ്യമില്ല. ഇവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കുന്ന അവസരത്തില്‍ ജിസിസി രാജ്യത്തിന്‍റെ പാസ്പോര്‍ട്ടോ തിരിച്ചറിയല്‍ കാര്‍ഡോ ഹാജരാക്കിയാല്‍ മതി.
UAE On Arrival Visa: വിസ ഓൺ അറൈവൽ ലിസ്റ്റ് പുറത്തുവിട്ട് യുഎഇ,  87 രാജ്യക്കാര്‍ക്ക് പ്രീ എന്‍ട്രി വിസയില്ലാതെ പ്രവേശിക്കാം

UAE On Arrival Visa: വിസ നിയമങ്ങളില്‍ കാര്യമായ മാറ്റം വരുത്തി യുഎഇ വിദേശകാര്യ മന്ത്രാലയം. വിസാ രഹിത നയവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ  അപ്ഡേറ്റ് അനുസരിച്ച് ഇനി 87 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇയിലേക്ക് പ്രീ എന്‍ട്രി വിസയില്ലാതെ പ്രവേശിക്കാനാകും.

Also Read:  UP Crime News: 2 കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി, മുഖ്യപ്രതിയെ ഏറ്റുമുട്ടലിൽ വധിച്ച്‌ പോലീസ് 
 
റിപ്പോര്‍ട്ട് അനുസരിച്ച് 110 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍കൂര്‍ വിസ ആവശ്യമാണ്. വിസ നിബന്ധനകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് (https://www.mofa.gov.ae/en/visa-exemptions-for-non-citizen) വഴി അറിയാം. ഒഴിവാക്കപ്പെട്ട രാജ്യങ്ങളുടെ പട്ടികയും വിസ ആവശ്യകതകളും വെബ്സൈറ്റ് സന്ദര്‍ശിച്ച് അറിയാം. അല്ലെങ്കില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍ററ്റി, സിറ്റിസണ്‍ഷിപ്പ്, പോര്‍ട്സ് സെക്യൂരിറ്റി ആന്‍ഡ് കസ്റ്റംസുമായി ബന്ധപ്പെടാം. 

 
GCC പൗരന്മാര്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കാന്‍ വിസയോ സ്പോണ്‍സര്‍ഷിപ്പോ ആവശ്യമില്ല. UAE ഡിജിറ്റല്‍ ഗവണ്‍മെന്‍റ് ആണ് ഇത് വ്യക്തമാക്കിയത്. ഇവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കുന്ന അവസരത്തില്‍  ജിസിസി രാജ്യത്തിന്‍റെ പാസ്പോര്‍ട്ടോ തിരിച്ചറിയല്‍ കാര്‍ഡോ ഹാജരാക്കിയാല്‍ മതി. 

മുൻകൂർ വീസ ക്രമീകരണങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട രാജ്യങ്ങളുടെ പട്ടിക അറിയുന്നതിന് https://www.visitdubai.com/en/plan-your-trip/visa-information എന്ന ലിങ്ക് സന്ദർശിക്കാം. യോഗ്യരായവർ എത്തിച്ചേരുമ്പോൾ അവർക്ക് 10 ദിവസത്തെ ഗ്രേസ് പിരീഡോടു കൂടി 30 ദിവസത്തേക്ക് സാധുവായ എൻട്രി വീസ ലഭിക്കും. ഇതിന് പുറമെ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് എത്തിച്ചേരുമ്പോൾ 90 ദിവസത്തേക്ക് വിസ ലഭിക്കും.

അതേസമയം, വിസ ഓൺ അറൈവൽ രാജ്യങ്ങളിൽ ഇന്ത്യയില്ല. എന്നാൽ, ഇന്ത്യൻ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് യുഎസ്എ നല്‍കുന്ന വിസിറ്റ് വിസയോ പെര്‍മനന്‍റ് റെസിഡന്‍റ് കാര്‍ഡോ, യുകെയിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുള്ള റസിഡൻസ് വിസയോ കൈവശമുണ്ടെങ്കിൽ വിസ ഓൺ അറൈവൽ അനുവദിക്കുന്നു. 

ഇത് 14 ദിവസത്തെ താമസം അനുവദിക്കുകയും 14 ദിവസത്തേക്ക് കൂടി നീട്ടാനുള്ള ഓപ്‌ഷനും നൽകുകയും ചെയ്യുന്നു. വിസ ഇളവ് വിഭാഗങ്ങളിൽ പെടാത്ത വ്യക്തികൾ യുഎഇയിൽ എത്തുന്നതിന് മുൻപ് സ്പോൺസർ നൽകുന്ന പ്രവേശന പെർമിറ്റ് നേടിയിരിക്കണം. 

യുഎഇ വീസ ഓൺ അറൈവൽ അനുവദിക്കപ്പെട്ട രാജ്യങ്ങൾ

അല്‍ബേനിയ, അന്‍ഡോറ, അര്‍ജന്‍റീന, ഓസ്ട്രിയ, ഓസ്ട്രേലിയ, അസര്‍ബൈജാന്‍, ബഹ്റൈന്‍, ബാര്‍ബഡോസ്, ബ്രസീല്‍, ബെലാറസ്, ബെല്‍ജിയം, ബ്രൂണെ, ബൾഗേറിയ, കാനഡ, ചിലി, ചൈന, കൊളംബിയ, കോസ്റ്റാറിക്ക, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപബ്ലിക്, ഡെൻമാർക്ക്, എൽ സാൽവഡോർ, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജോർജിയ, ജർമനി, ഹംഗറി, ഹോങ്കോങ്, ചൈനയുടെ പ്രത്യേക ഭരണ പ്രദേശം ഐസ്ലാൻഡ്, ഇസ്രയേൽ, ഇറ്റലി, ജപ്പാൻ, കസാക്കിസ്ഥാൻ, കിരിബതി, കുവൈത്ത്, ലാത്വിയ, ലിച്ചെൻസ്ററീൻ, ലിത്വാനിയ, ലക്സംബർഗ്, മലേഷ്യ, മാലദ്വീപ്, മാൾട്ട, മൗറീഷ്യസ്, മെക്സിക്കോ, മൊണാക്കോ, മോണ്ടിനെഗ്രോ, നൗറു, ന്യൂസീലൻഡ്, നോർവേ, ഒമാൻ, പരാഗ്വേ, പെറു, പോളണ്ട്, പോർച്ചുഗൽ, ഖത്തർ, അയർലൻഡ്, റൊമാനിയ, റഷ്യ, സെന്‍റ് വിൻസെന്‍റും ഗ്രനേഡൈൻസും, സാൻ മറിനോ, സൗദി അറേബ്യ, സീഷെൽസ്, സെർബിയ, സിംഗപ്പൂർ, സ്ലൊവാക്യ, സ്ലോവേനിയ, സോളമൻ ദ്വീപുകൾ, ദക്ഷിണ കൊറിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ബഹാമാസ്, നെതർലാൻഡ്സ്, യുകെ, യുഎസ്, യുക്രെയ്ൻ, ഉറുഗ്വേ, വത്തിക്കാൻ, ഹെല്ലനിക്, ബോസ്നിയ ഹെർസഗോവിന, അർമേനിയ, ഫിജി, കൊസോവോ.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 
 

Trending News