ഇന്ത്യയടക്കം 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഖത്തര്‍ എയര്‍വെയ്സ്!

ആഗസ്റ്റ് 13 മുതല്‍ ഇന്ത്യയടക്കം 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഖത്തര്‍ എയര്‍വെയ്സ് നിര്‍ബന്ധമാക്കി.

Last Updated : Aug 9, 2020, 04:04 PM IST
  • 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഖത്തര്‍ എയര്‍വെയ്സ് നിര്‍ബന്ധമാക്കി
  • ഖത്തര്‍ എയര്‍വെയ്സ് അംഗീകൃത ലബോറട്ടറികളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നാണ് നിര്‍ദ്ദേശം
  • പരിശോധനകള്‍ സ്വന്തം ചെലവിലാണ് നടത്തേണ്ടത്
  • കേരളത്തില്‍ മൂന്ന് സ്ഥലങ്ങളിലാണ് ഖത്തര്‍ എയര്‍വെയ്സിന്റെ അംഗീകൃത പരിശോധനാ കേന്ദ്രങ്ങള്‍
ഇന്ത്യയടക്കം 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഖത്തര്‍ എയര്‍വെയ്സ്!

ദോഹ:ആഗസ്റ്റ് 13 മുതല്‍ ഇന്ത്യയടക്കം 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഖത്തര്‍ എയര്‍വെയ്സ് നിര്‍ബന്ധമാക്കി.
വിമാന കമ്പനികള്‍ യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപെട്ട് ഏര്‍പെടുത്തുന്ന നിബന്ധന മാത്രമാണ്.

ഖത്തര്‍ എയര്‍വെയ്സ് അംഗീകൃത ലബോറട്ടറികളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നാണ് നിര്‍ദ്ദേശം.

യാത്ര പുറപ്പെടുന്നതിന്‍റെ 72 മണിക്കൂറിനകം കൊവിഡ് ആര്‍ടി-പിസിആര്‍ മെഡിക്കല്‍ ടെസ്റ്റ്‌ നടത്തിയതിന്‍റെ സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.

പരിശോധനകള്‍ സ്വന്തം ചെലവിലാണ് നടത്തേണ്ടത്,കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോട് കൂടി യാത്ര ചെയ്യുന്ന രക്ഷിതാക്കളോടൊപ്പം 
വരുന്ന 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

Also Read:കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങളോട് ആവശ്യപെട്ട് സൗദി അറേബ്യ 

കേരളത്തില്‍ മൂന്ന് സ്ഥലങ്ങളിലാണ് ഖത്തര്‍ എയര്‍വെയ്സിന്റെ അംഗീകൃത പരിശോധനാ കേന്ദ്രങ്ങള്‍ ഉള്ളത്.

കോഴിക്കോട് അസ ഡയഗ്നോസ്റ്റിക്ക് സെന്‍റര്‍,തിരുവനന്തപുരം ഡിഡിആര്‍സി ടെസ്റ്റ്‌ ലാബ്,കൊച്ചി മെഡിവിഷന്‍ സ്കാന്‍ ആന്‍ഡ് ഡയഗ്നോസ്റ്റിക്ക് റിസര്‍ച്ച് 
സെന്‍റര്‍ എന്നിവിടങ്ങളിലാണ് അംഗീകൃത പരിശോധനാ കേന്ദ്രങ്ങള്‍.

എന്നാല്‍ ഈ കോവിഡ് ടെസ്റ്റുകള്‍ക്ക് ഖത്തര്‍ ആരോഗ്യമന്ത്രാലയം ക്വാറന്‍റെയ്നുമായി ബന്ധപെട്ട ടെസ്റ്റുമായി ബന്ധമില്ല,

Trending News